Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടിപ്പര്‍ മറിഞ്ഞ്...

ടിപ്പര്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
ടിപ്പര്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
cancel
camera_alt

വെ​ള്ളി​കു​ളം ടൗ​ണി​ല്‍ ടി​പ്പ​ര്‍ റോ​ഡി​ന് കു​റു​കെ മ​റി​ഞ്ഞ​നി​ല​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: തീ​ക്കോ​യി-​വാ​ഗ​മ​ണ്‍ റോ​ഡി​ല്‍ വെ​ള്ളി​കു​ളം ടൗ​ണി​ല്‍ ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ര്‍ലോ​റി റോ​ഡി​ന് കു​റു​കെ മ​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​ഗ​മ​ണ്‍ റോ​ഡ് നി​ര്‍മാ​ണ ഭാ​ഗ​മാ​യി സൈ​ഡ് കോ​ണ്‍ക്രീ​റ്റി​ങ്​ വ​ര്‍ക്കു​ക​ള്‍ ചെ​യ്യാ​ൻ ലോ​ഡു​മാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

ലോ​ഡു​മാ​യി ഇ​റ​ങ്ങി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഊ​രാ​ളു​ങ്ക​ല്‍ ക​ൺ​സ്​​ട്ര​ക്ഷ​ൻ സൊ​സൈ​റ്റി​യാ​ണ് റോ​ഡ് ടാ​റി​ങ്​ പൂ​ര്‍ത്തീ​ക​രി​ച്ച് കോ​ണ്‍ക്രീ​റ്റി​ങ്​ ജോ​ലി​ക​ള്‍ ചെ​യ്തു​വ​രു​ന്ന​ത്. ജെ.​സി.​ബി എ​ത്തി​ച്ച് ലോ​റി ഉ​യ​ര്‍ത്തി​മാ​റ്റാ​നു​ള്ള നീ​ക്കം വി​ജ​യി​ച്ചി​ല്ല. ചെ​റു​കാ​റു​ക​ൾ​ക്കും ബൈ​ക്കു​ക​ൾ​ക്കും മാ​ത്ര​മാ​ണ് പോ​കാ​ൻ സാ​ധി​ച്ച​ത്. രാ​ത്രി​യോ​ടെ​യാ​ണ് ലോ​റി മാ​റ്റി​യ​ത്. ലോ​റി​യി​ല്‍ ര​ണ്ട്​ പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ര്‍ക്ക് ന​ടു​വി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipper overturneddisrupted traffic
News Summary - The tipper overturned and disrupted traffic
Next Story