കോട്ടയത്തുനിന്ന് ആലപ്പുഴക്ക് യുദ്ധക്കപ്പൽ ഉടൻ പുറപ്പെടും
text_fieldsകോട്ടയം: നാട്ടകം പോർട്ടിൽനിന്ന് ആലപ്പുഴക്ക് യുദ്ധക്കപ്പൽ ഉടൻ പുറപ്പെടും. നാവികസേനയുടെ ഡീ കമീഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി -81 (ഐ.എൻ.എഫ് സി.ടി - 81) എന്ന ചെറുപടക്കപ്പലാണ് വീരസ്മരണകളുമായി കോട്ടയത്തുനിന്ന് പുറപ്പെടാനൊരുങ്ങുന്നത്. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായ പോർട്ട് മ്യൂസിയമാണ് കപ്പലിെൻറ ലക്ഷ്യം. അവിടെ സന്ദർശകർക്കായി പ്രദർശിപ്പിക്കും.
കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് പുറപ്പെട്ട പടക്കപ്പൽ ജലമാർഗം കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടകം പോർട്ടിലെത്തിയത്. റോഡ് മാർഗമാണ് ആലപ്പുഴക്കുള്ള യാത്ര. തിരുവനന്തപുരം കേന്ദ്രമായ വൈഡ്ലെൻ എന്ന ഏജൻസിക്കാണ് ആലപ്പുഴക്ക് എത്തിക്കാനുള്ള ചുമതല. 25 മീറ്റർ നീളമുള്ള കപ്പൽ ക്രെയിൻ ഉപയോഗിച്ച് വെള്ളത്തിൽനിന്ന് ഉയർത്തി ട്രെയിലറിൽ കൊണ്ടുപോകും. ബുധനാഴ്ച കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ, മഴ ശക്തമായതിനാൽ യാത്ര രണ്ടുദിവസം കഴിഞ്ഞേ ഉണ്ടാകൂ. 20 വർഷത്തെ സേവനത്തിനുശേഷം 2021 ജനുവരി 28നാണ് മുംബൈ ഡോക്ക്യാർഡിൽ കപ്പൽ ഡീകമീഷൻ ചെയ്തത്. തുടർന്ന് ആലപ്പുഴയിലെ മ്യൂസിയത്തിനായി കേരള സർക്കാറിന് കൈമാറുകയായിരുന്നു. ആഴക്കടലിലെ പ്രതിരോധത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമാണ് കപ്പൽ ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.