പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന ആവശ്യം ശക്തം
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ ജങ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സെന്റ് ആന്റണീസ് സ്കൂൾ, ഈസ്റ്റ് ബാങ്ക്, വില്ലേജ് ഓഫിസ്, പ്രധാന മൂന്ന് ആരാധനാലയങ്ങളായ മങ്കുഴി ക്ഷേത്രം, ആശ്രമ ദേവാലയം, പള്ളികുന്ന് ക്ഷേത്രം തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ ഭാഗത്തുള്ളത്. പൂഞ്ഞാറിൽനിന്ന് കൈപ്പള്ളി ഏന്തയാർ, കുന്നോന്നി, ആലുന്തറ, പാതാമ്പുഴ, മുണ്ടക്കയം എന്നീ സ്ഥലങ്ങളിലേക്കുള്ള ബസുകൾ വന്നുപോകുന്ന പ്രധാന ജങ്ഷനാണിത്. നിരവധി ജനങ്ങളും സ്കൂൾ കുട്ടികളും ഇവിടെ കാത്തുനിൽക്കാറുണ്ട്. പലതവണ നിവേദനം നൽകിയെങ്കിലും സ്ഥലമില്ലെന്ന കാരണം പറഞ്ഞ് അധികാരികളും ജനപ്രതിനിധികളും ഒഴിഞ്ഞുമാറുകയാണ്. പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജിന് സ്ഥലം കണ്ടെത്തിയതുപോലെതന്നെ കാത്തിരിപ്പു കേന്ദ്രം പണിയാൻ റവന്യൂ ഭൂമി വില്ലേജ് ഓഫിസിന് സമീപമുണ്ട്. റവന്യൂ ഭൂമി വീണ്ടെടുത്ത് വെയിറ്റിങ് ഷെഡ് പ്രധാന ജങ്ഷനിൽ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.