പാറത്തോട്ടില്‍ കിടന്ന കാറിന് തിരുവനന്തപുരത്ത് പിഴ
text_fieldsകാഞ്ഞിരപ്പള്ളി: പാറത്തോട്ടിലെ വീട്ടില്‍ കിടന്ന കാറിന് വിന്‍ഡോ ഗ്ലാസിന് സണ്‍ ഫിലിം ഒട്ടിച്ചെന്നുകാട്ടി തിരുവനന്തപുരത്ത് പിഴ. തിരുവനന്തപുരത്ത് എത്താത്ത കാറിനാണ് അവിടെ നിയമലംഘനം നടത്തിയതിനുള്ള പിഴ നോട്ടീസ് ലഭിച്ചത്. തിരുവനന്തപുരത്ത് കൃഷ്ണനഗര്‍ സ്നേഹപുരിയില്‍വെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് നോട്ടീസിലുള്ളത്.
ഈ സമയം പാറത്തോട് മുക്കാലിയിലെ വീട്ടുമുറ്റത്തായിരുന്നു കാര്‍. കാഞ്ഞിരപ്പള്ളി മുക്കാലി തൈപ്പറമ്പില്‍ ടി.എം. സഹിലിനാണ് നോട്ടീസ് കിട്ടിയത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെ.എല്‍ 34 എഫ് 2454 എന്ന നമ്പറിലുള്ള കാര്‍ മോട്ടോര്‍ വാഹനനിയമം ലംഘിച്ചതായി കാണിച്ച് സഹീലിന്റെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചത്.
തുടര്‍ന്ന് പരിവാഹന്‍ സെറ്റില്‍നിന്ന് ഇ-ചെലാന്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതില്‍ കാണിച്ചിരിക്കുന്ന കാര്‍ ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ്. എന്നാല്‍, പിഴ കിട്ടിയിരിക്കുന്നത് വെള്ളനിറത്തിലുള്ള ഹുണ്ടായ് ഇയോണ്‍ കാറിനും. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലില്‍ വിവരം അറിയിച്ച് മറുപടിക്കായി കാത്തിരിക്കുകയാണ് സഹീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.