തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം
text_fieldsകോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും സമീപക്ഷേത്രത്തിലെയും കാണിക്കവഞ്ചി തകർത്ത് മോഷണം. വ്യാഴാഴ്ച പുലർച്ചയാണ് മോഷണം. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാനകവാടത്തിലെയും ഉപദേവ പ്രതിഷ്ഠക്ക് മുമ്പിലെ നടയിലെ കാണിക്കവഞ്ചിയും സമീപത്തെ കൊച്ചമ്പലം ദേവിക്ഷേത്രത്തിലെയും വഞ്ചികളാണ് കവർന്നത്. കൊച്ചമ്പലം ദേവീക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടാവ് എടുത്തുകൊണ്ടുപോയി. സി.സി.ടി.വി കാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. താഴ് തകർത്താണ് മോഷണം. കുറച്ചുദിവസങ്ങളായി പരിചയമില്ലാത്തവർ അമ്പലത്തിന് സമീപത്ത് എത്തിയിരുന്നതായി ക്ഷേത്ര അധികൃതർ പറയുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്രങ്ങളിലെ കാണിക്കപ്പണം എടുത്തതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നതായും ഇവർ പറഞ്ഞു. കുമരകം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.