ഇരുട്ടിലാണ് ഈ ജീവിതങ്ങൾ; വേണം നന്മയുടെ പൊൻവെട്ടം
text_fieldsവീട് പട്ടിണിയിലുമായി. ആറുവർഷം മുമ്പാണ് സ്ഥലവും വീടും പണയപ്പെടുത്തി മകളുടെ വിവാഹത്തിന് ചമ്പക്കര സർവിസ് സഹകരണ ബാങ്കിൽനിന്ന് 60,000 രൂപ വായ്പയെടുത്തത്. ഒരുതവണപോലും തിരിച്ചടക്കാനായില്ല. ഇേപ്പാൾ പലിശസഹിതം 90,000 രൂപ നൽകണം. ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിൽ അടക്കാത്തതിനെതുടർന്ന് കഴിഞ്ഞയാഴ്ച വീട്ടിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. നാലുമക്കളാണിവർക്ക്. രണ്ടുപെൺമക്കളെ വിവാഹം കഴിപ്പിച്ചെങ്കിലും കൂലിപ്പണി ചെയ്തുകഴിയുന്ന അവർക്ക് തങ്ങളെ സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ലെന്ന് രാധ പറയുന്നു.
17ഉം 15ഉം വയസ്സുള്ള രണ്ട് ആൺമക്കൾ മാങ്ങാനത്തെ ശാന്തിഭവനിൽനിന്നാണ് പഠിക്കുന്നത്. രാധക്ക് കണ്ണുകാണാത്തതിനാൽ വീട്ടുജോലികൾ ചെയ്യുന്നത് വയ്യാത്ത ബാലൻ തന്നെയാണ്. പഞ്ചായത്ത് അംഗം ബിജുകുമാറും നാട്ടുകാരുമാണ് ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്തുനൽകുന്നത്. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ് വായ്പയുടെ പലിശ ഒഴിവാക്കിനൽകാമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചതായി ബിജുകുമാർ പറഞ്ഞു. എന്നാൽ, ജോലിയോ വരുമാനമോ ഇല്ലാത്ത ഇവർക്ക് ബാക്കി തുകപോലും കണ്ടെത്താനാവാത്ത സ്ഥിതിയാണ്.
അഞ്ചുസെൻറ് സ്ഥലവും പണിതീരാത്ത വീടും മാത്രമാണ് ഇവരുടെ സമ്പാദ്യം. അതുകൂടി നഷ്ടപ്പെട്ടാൽ എങ്ങോട്ടുപോവുമെന്നും ഇവർക്കറിയില്ല. സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ഇവരെ ബന്ധപ്പെടാം. ഫോൺ: 75102 51219.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.