ഇരുമുന്നണിയിലും സീറ്റ് ഉറപ്പിച്ചവർ പ്രചാരണരംഗത്ത് സജീവം
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചവർ കോട്ടയത്ത് പ്രചാരണരംഗത്ത് സജീവമാകുന്നു. ഇരുമുന്നണിയിലുംപെട്ടവർ ഇതിലുണ്ട്. യു.ഡി.എഫിൽ ഉമ്മൻ ചാണ്ടി (പുതുപ്പള്ളി), മോൻസ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പൻ (പാലാ), തിരുവഞ്ചൂർ രാധാകൃഷ്ണൻ(കോട്ടയം) എന്നിവരും ഇടതുമുന്നണിയിൽ ജോസ് കെ. മാണിയും (പാലാ), സി.എൻ. ആശയും (വൈക്കം), പ്രഫ.എൻ. ജയരാജും (കാഞ്ഞിരപ്പള്ളി) പ്രചാരണത്തിന് തുടക്കമിട്ടു. ഇടതുമുന്നണിയിൽ ൈവക്കം, പാലാ സ്ഥാനാർഥികളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാേശ്ശരി മണ്ഡലങ്ങളിൽ യു.ഡി.എഫിെൻറയും ഏറ്റുമാനൂർ, കോട്ടയം, കടുത്തുരുത്തി, പുതുപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെയും സ്ഥാനാർഥി നിർണയം വൈകും.
കേരള കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ ചങ്ങനാശ്ശേരി സി.പി.ഐക്ക് നൽകി പകരം സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി നിലനിർത്താനാണ് ജോസ് പക്ഷത്തിെൻറ തീരുമാനം. കാഞ്ഞിരപ്പള്ളിയിൽ പ്രഫ.എൻ. ജയരാജ് പ്രചാരണം ആരംഭിച്ചു. ചങ്ങനാശ്ശേരി അല്ലെങ്കിൽ പൂഞ്ഞാറാണ് സി.പി.ഐക്ക് താൽപര്യം. രണ്ടിലൊന്നിൽ മത്സരിക്കാൻ സ്ഥാനാർഥിെയയും സി.പി.െഎ കണ്ടെത്തിയിട്ടുണ്ട്. സി.പി.ഐയുടെ സീറ്റായ വൈക്കത്ത് ആശ പ്രചാരണരംഗത്ത് സജീവമാണ്. ഏറ്റുമാനൂർ ജോസ് വിഭാഗം മത്സരിച്ച സീറ്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവിടെ ജയിച്ച ഇടതുമുന്നണിയുടെ കെ. സുരേഷ് കുറുപ്പിെൻറ കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. കോട്ടയം, പുതുപ്പള്ളി സീറ്റുകളിലും തീരുമാനം വരാനിരിക്കുന്നു. കടുത്തുരുത്തിയിലും പൂഞ്ഞാറിലും സ്ഥാനാർഥികളെ ഉടൻ നിശ്ചയിക്കുമെന്ന് ജോസ് വിഭാഗം പറയുന്നു. കടുത്തുരുത്തിയിൽ ഒന്നിലധികംപേർ ജോസ് വിഭാഗത്തിെൻറ പട്ടികയിലുണ്ട്.
പൂഞ്ഞാറിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ജോസ് വിഭാഗത്തിെൻറ പട്ടികയിൽ ഒന്നാമൻ. പൂഞ്ഞാറിൽ സ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച പി.സി. ജോർജും രംഗത്തുണ്ടാകും. പി.സി. ജോർജിെൻറ അന്തിമ നിലപാട് പുറത്തുവന്നിട്ടില്ല. പൂഞ്ഞാറിനായി കോൺഗ്രസിൽനിന്നും ഒന്നിലധികംപേർ രംഗത്തുണ്ട്. ബി.ജെ.പി ശ്രദ്ധയൂന്നുന്ന പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നാണ് വിവരം. ഇരിക്കൂറിൽനിന്ന് കോട്ടയത്തേക്ക് വന്ന കെ.സി. ജോസഫിനും ചങ്ങനാശ്ശേരിയിൽ നോട്ടമുണ്ട്. ചങ്ങനാേശ്ശരി ലക്ഷ്യമിട്ടുള്ള പ്രചാരണം അദ്ദേഹവും നടത്തുകയാണ്. ജോസഫ് ആവശ്യപ്പെട്ടാൽ ചങ്ങനാശ്ശേരി നൽകാൻ നേതൃത്വം നിർബന്ധിതമാകും. ഏറ്റുമാനൂർ ലക്ഷ്യമിട്ട് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.