മൂന്നര വർഷം; വെയ്റ്റിങ് ഷെഡാണിവർക്ക് വീട്
text_fieldsകോട്ടയം: മൂന്നര വർഷമായി വെയ്റ്റിങ് ഷെഡാണ് എഴുപത്തിനാലുകാരനായ മുത്തുസ്വാമിക്കും ഭാര്യ ശാന്തകുമാരിക്കും വീട്. വെയ്റ്റിങ് ഷെഡിലെ ഇരിപ്പിടത്തിൽെവച്ച് ചെറിയ പെട്ടിയിൽ ബീഡിയും സിഗററ്റുമടക്കം വിൽക്കും മുത്തുസ്വാമി. ഭക്ഷണത്തിനുള്ള വക അങ്ങനെ കണ്ടെത്തും. രാത്രി അവിെടത്തന്നെ ഉറക്കം. ശാന്തകുമാരിയുടെ ഉറക്കം അടുത്തുള്ള കരയോഗം െകട്ടിടത്തിലാണ്. പ്രിയപ്പെട്ടവർ തണലാകേണ്ട വാർധക്യത്തിൽ അനാഥജീവിതം ജീവിച്ചു തീർക്കുകയാണ് ഈ ദമ്പതികൾ.
കോട്ടയം നഗരത്തിൽനിന്ന് കോടിമതക്ക് പോകുന്ന റൂട്ടിൽ പള്ളിപ്പുറത്തുകാവ് ബസ്സ്റ്റോപ്പിലാണ് മള്ളൂർ വീട്ടിൽ മുത്തുസ്വാമിയുെടയും ശാന്തകുമാരിയുെടയും താമസം. നേരേത്ത കോട്ടയം മാർക്കറ്റിൽ മിഠായി കച്ചവടം നടത്തിയിരുന്നു മുത്തുസ്വാമി. രണ്ട് പെൺമക്കളാണിവർക്ക്. അറക്കമറ്റത്ത് നാലുസെൻറ് സ്ഥലവും വീടുമുണ്ടായിരുന്നു. അത് മക്കളുടെ ആവശ്യങ്ങൾക്ക് വിറ്റു. പിന്നെ മൂത്ത മകൾക്കൊപ്പമായിരുന്നു. ശാന്തകുമാരിക്ക് ഓർമക്കുറവ് വന്നതോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് പതിവായി. കോവിഡ് കാലത്തും ഇൗ ബസ്സ്റ്റോപ്പിൽ ഇവർ തനിച്ചായിരുന്നു. സാന്ത്വനമായിപോലും ആരുമെത്തിയില്ല. പിന്നീട്, ബസ്സ്റ്റോപ്പിലെത്തുന്നവരും സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികളുമായി ബന്ധുക്കൾ.
കുഞ്ഞിനെപ്പോലെ ശാന്തകുമാരിയെ നോക്കുന്നുണ്ട് മുത്തുസ്വാമി. കണ്ണൊന്നുതെറ്റിയാൽ ശാന്തകുമാരി പുറപ്പെട്ടിറങ്ങും. അറിയാവുന്നവർ വിളിച്ചുപറയുേമ്പാൾ മുത്തുസ്വാമി പോയി വിളിച്ചുകൊണ്ടുവരും. ''ഇപ്പോൾ ഒരു മുണ്ടക്കയം യാത്ര കഴിഞ്ഞുവന്നിരിക്കുകയാണ്...'' മുത്തുസ്വാമി ചിരിയോടെ പറഞ്ഞു. അമ്മാവെൻറ വീട്ടിലേക്കാണ് പോയതെന്നും അവിടെനിന്ന് ഭക്ഷണം കഴിച്ചാണ് പോന്നതെന്നും സന്തോഷത്തോടെ ശാന്തകുമാരി പറയുന്നു. ''ഓർമക്കുറവുകൊണ്ടാണ്. എവിടെയോ കറങ്ങിത്തിരിഞ്ഞുവന്നതാണ്...'' മുത്തുസ്വാമി കൂട്ടിച്ചേർക്കുന്നു.
മുത്തുസ്വാമിയുടെ ആരോഗ്യവും ക്ഷയിച്ചുവരുന്നു. നേരേത്ത വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റതിെൻറ ബാക്കിപത്രമായി ഇടക്കിടെ അപസ്മാരം വരും. മരുന്നില്ലാതെ രാത്രി ഉറങ്ങാനാവില്ല. സ്വസ്ഥമായി കഴിയാനും ശാന്തകുമാരിയെ സംരക്ഷിക്കാനും ഒരിടം എന്നതാണ് മുത്തുസ്വാമിയുടെ സ്വപ്നം. മുത്തുസ്വാമിയുടെ കഷ്ടപ്പാട് കണ്ട് ജില്ല കലക്ടർക്ക് പരാതി നൽകാൻ പലരും പറയാറുണ്ട്. എല്ലാവരും സന്തോഷമായി കഴിയട്ടെ എന്നതു മാത്രമാണ് ഇതിന് മുത്തുസ്വാമിയുെട മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.