Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനറുക്കെടുത്ത നാല്​...

നറുക്കെടുത്ത നാല്​ പഞ്ചായത്തുകളിൽ മൂന്നിടത്തും എൽ.ഡി.എഫ്​

text_fields
bookmark_border
three of the four panchayats where the lot , LDF won
cancel

കോട്ടയം: ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഭാഗ്യപരീക്ഷണം നടന്നപ്പോൾ മൂന്നിടത്തും എല്‍.ഡി.എഫ്. മാഞ്ഞൂര്‍, മുളക്കുളം, ഭരണങ്ങാനം, എരുമേലി പഞ്ചായത്തുകളിലാണ്​ നറുക്കെടുപ്പിലൂടെ പ്രസിഡൻറുമാരെ തെരഞ്ഞെടുത്ത്. മാഞ്ഞൂര്‍, മുളക്കുളം, എരുമേലി എന്നിവിടങ്ങളില്‍ ഭാഗ്യം എല്‍.ഡി.എഫിനെ തുണച്ചപ്പോള്‍ ഭരണങ്ങാനം യു.ഡി.എഫിനൊപ്പമായി.

എന്നാല്‍, വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ മാഞ്ഞൂര്‍, മുളക്കുളം, എരുമേലി എന്നിവിടങ്ങളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ ഭരണങ്ങാനത്തു മാത്രമാണ്​ എല്‍.ഡി.എഫിനു വിജയിക്കാനായത്.

എൽ.ഡി.എഫിനും യു.ഡി.എഫിനും ഒമ്പത്​ വീതം അം​ഗങ്ങളുണ്ടായതിനെ തുടർന്നായിരുന്നു മാഞ്ഞൂർ പഞ്ചായത്തിൽ പ്രസിഡൻറ്​ സ്​ഥാനം നിശ്ചയിക്കാൻ നറുക്കെടുത്തത്​. ഭാഗ്യം എൽ.ഡി.എഫിനൊപ്പം നിന്നു. എൽ.ഡി.എഫിലെ കോമളവല്ലി രവീന്ദ്രനാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറ് സ്ഥാനം കോൺ​ഗ്രസിലെ സണ്ണി മണിത്തൊട്ടിലിന് ലഭിച്ചു.

വോ​ട്ടെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട്​ വീതം ​േവാട്ട് ലഭിച്ചതിനെ തുടർന്നാണ് മുളക്കുളം പഞ്ചായത്തിൽ നറുക്കെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഒരു അം​ഗം തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. ടി.കെ. വാസുദേവൻ നായരാണ് (സ്വതന്ത്രൻ) പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺ​ഗ്രസിലെ ഷീല ജോസഫ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.

ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗം ലിസി സണ്ണിയാണ്​ നറുക്കെടുപ്പിലൂടെ പ്രസിഡൻറായത്​. യു.ഡി.എഫിനും എൽ.ഡി.എഫിനും ആറ്​ അംഗങ്ങള്‍ വീതമുണ്ട് ഇവിടെ. ഒരംഗമുള്ള ബി.ജെ.പി വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പും നറുക്കെടുപ്പിലൂടെയാണ് നടത്തിയത്. എൽ.ഡി.എഫിലെ കേരള കോണ്‍ഗ്രസ് എം അംഗം ജോസുകുട്ടി അമ്പലമുറ്റമാണ് വൈസ് പ്രസിഡൻറ്​.

യു.ഡി.എഫിലെ ബിജു നരിക്കലായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.യു.ഡി.എഫിലെ ഒരംഗം രേഖപ്പെടുത്തിയ വോട്ട് അസാധുവായതോടെയാണ്​ എരുമേലിയിൽ നറുക്കിലൂടെ​ പ്രസിഡൻറിനെ നിശ്ചയിച്ചത്​. ഇവിടെ ഇടതിനാണ്​ പ്രസിഡൻറ്​ സ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfpanchayat election 2020UDF
News Summary - three of the four panchayats where the lot , LDF won
Next Story