വീട്ടില് അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsഅനന്തു സുരേഷ്, കെ.മണികണ്ഠൻ,
അമൽ പി.വി
കോട്ടയം: വീട്ടില് അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച മൂന്നുപേരെ പിടികൂടി. പുതുപ്പള്ളി തച്ചുക്കുന്ന് കല്ലുപുരക്കൽ വീട്ടിൽ അനന്തു സുരേഷ് (23), വടവാതൂർ തേമ്പ്രവാൽക്കടവിൽ കനകവിലാസം വീട്ടിൽ കെ.മണികണ്ഠൻ (മണി-33), പാമ്പാടി പത്താഴക്കുഴി പാറയ്ക്കൽ വീട്ടിൽ അമൽ പി.വി. (30) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുതുപ്പള്ളി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇവർ യുവാവിനെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും വീടിന്റെ കതക് തകർക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
അനന്തു സുരേഷിന് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും മൂവരെയും പിടികൂടുകയുമായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ അനീഷ് ജോയ്, എസ്.ഐ നെൽസൺ സി.എസ്., സി.പി.ഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജേഷ്, അരുൺ, സെവിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.