100 കടന്ന് തക്കാളി; പച്ചക്കറി പൊള്ളുന്നു
text_fieldsകോട്ടയം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിറകെ പച്ചക്കറിക്കും പൊള്ളുന്ന വില. തക്കാളി മൊത്തവില 100 ലെത്തി. ചില്ലറ വിപണിയിൽ വില 120 ആണ്. കഴിഞ്ഞയാഴ്ച വരെ 38 രൂപ വിലയുണ്ടായിരുന്ന തക്കാളിയാണ് ഞായറാഴ്ച 100 ലെത്തിയത്. പച്ചത്തക്കാളിക്ക് 70 മുതൽ 80 വരെയാണ് വില. കാപ്സിക്കത്തിനാണ് ഏറ്റവുമധികം വില കൂടിയത്. 50-60 രൂപ വിലയുണ്ടായിരുന്ന കാപ്സിക്കം ഒരുകിലോ കിട്ടണമെങ്കിൽ ഇപ്പോൾ 140 രൂപ കൊടുക്കണം. അഞ്ചുരൂപയുണ്ടായിരുന്ന ചുരക്ക 30 ലെത്തി. 20 രൂപയുണ്ടായിരുന്ന കാബേജ് 40ലെത്തി. സവാള വില മാത്രമാണ് അധികം കയറാത്തത്.
മഴ ശക്തം
ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മഴ ശക്തമായതിനാൽ പച്ചക്കറി വരവ് കുറവാണ്. ഇതാണ് വില കുതിച്ചുയരാൻ കാരണം. വിളകൾ മൂെപ്പത്താൻ ഇട കിട്ടിയിട്ടില്ല.
അതിനുമുമ്പ് മഴ കനത്തു. രാവിലെ വരുന്ന പച്ചക്കറികൾ വൈകുന്നേരത്തോടെ നശിക്കുന്നതായി കച്ചവടക്കാർ പറയുന്നു. മണ്ഡലകാലം കൂടി ആയതിനാൽ പച്ചക്കറിക്ക് ആവശ്യകത കൂടുതലാണ്. പച്ചക്കറിക്ക് വില കൂടിയത് ഹോട്ടലുകാർക്കും അടിയായി.
പച്ചക്കറി മൊത്തവില
കാപ്സിക്കം 140
പടവലം50
പയർ80
ബീൻസ്60
കാരറ്റ്80
ഉരുളക്കിഴങ്ങ്40
വെണ്ടക്ക80
മുരിങ്ങക്കായ50
കാബേജ് 40
ഉള്ളി60
സവാള40
രണ്ടാഴ്ചക്കിടെയാണ് വില ക്രമാതീതമായി വര്‍ധിച്ചത്
നെടുങ്കണ്ടം: പച്ചക്കറികള്‍ക്ക്് പൊള്ളുന്ന വില. ഇതോടൊപ്പം മാര്‍ക്കറ്റുകളിലും പച്ചക്കറിക്കടകളിലും പലയിനം പച്ചക്കറികളും കിട്ടാതെയുമായി. തമിഴ്നാട്ടിലെ ചന്തകളില്‍ പച്ചക്കറികള്‍ക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ പല ചന്തകളിലും നിസ്സാര വിലയുണ്ടായിരുന്ന പച്ചക്കറി ഇനങ്ങള്ക്ക്് നാലിരട്ടി വരെ കൂടി. രണ്ടാഴ്ചക്കിടെയാണ് വില ക്രമാതീതമായി വര്‍ധിച്ചത്.
തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്തവ്യാപാര ശാലയില്‍ കിലോക്ക് 120 രൂപയായതിനാല്‍ ആരും വാങ്ങുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 120 രൂപക്ക് വാങ്ങിയാല്‍ 150 രുപക്കേ ചില്ലറ വില്‍ക്കാനാവൂ. നിലവില്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് കുറഞ്ഞ ഇനം തക്കാളിയാണ്. അതിെൻറ വില കിലോക്ക് 80ഉം 100ഉം രൂപയാണ്. ആഴ്ചകള്ക്കുമുമ്പ്് കിലോക്ക് 40ന് വിറ്റിരുന്ന ബീന്‍സിനും വില കുത്തനെ കൂടി.
കിഴങ്ങ് കിലോക്ക് 50, പച്ചമുളക് 80, കൂര്‍ക്ക 70, പാവക്ക (പച്ച കളര്‍) 80, കത്രിക്ക 70, കോവക്ക 80, കാരറ്റ്്് 60, വെണ്ടക്ക 80 എന്നിങ്ങനെയാണ് വില. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, ഉടുമ്പന്‍ചോല തുടങ്ങിയ മാര്‍ക്കറ്റുകളിലേക്ക് ചന്തദിവസങ്ങളില്‍ തമിഴ്നാട്ടില്‍നിന്ന് വ്യാപാരികള്‍ എത്തുന്നില്ല. ഇതും ഇവിടത്തെ വില വര്‍ധനവിന് കാരണമായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.