Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടല്‍കടന്ന്​...

കടല്‍കടന്ന്​ മത്സരിക്കാൻ അവസരം; സാമ്പത്തിക പ്രതിസന്ധി സൗമ്യയെ പിന്നോട്ട്​ വലിക്കുന്നു

text_fields
bookmark_border
കടല്‍കടന്ന്​ മത്സരിക്കാൻ അവസരം; സാമ്പത്തിക പ്രതിസന്ധി സൗമ്യയെ പിന്നോട്ട്​ വലിക്കുന്നു
cancel

കാഞ്ഞിരപ്പള്ളി: കടല്‍കടന്ന്​ മത്സരിക്കാൻ അവസരം വന്നിട്ടും സാമ്പത്തിക പ്രതിസന്ധി ആദിവാസി യുവതിയെ പിന്നോട്ട്​ വലിക്കുന്നു. ജപ്പാനില്‍ നടക്കുന്ന 30 വയസ്സിൽ മുകളിലുള്ളവരുടെ അഖില ലോക ഹോക്കി മത്സരത്തില്‍ പങ്കെടുക്കാനാണ്​ ആദിവാസി മലഅരയ വിഭാഗത്തിൽപെട്ട യുവതിക്ക് ക്ഷണം ലഭിച്ചത്​. പങ്കെടുക്കാന്‍ മോഹമുണ്ടങ്കിലും ഇതിനുള്ള പണം കണ്ടെത്താനാകാതെ താരവും ഭര്‍ത്താവും ബുദ്ധിമുട്ടുകയാണ്.

ഹോക്കി താരമായ പാറത്തോട് പാലപ്ര വേങ്ങത്താനം തോപ്പിട പെട്ടിയില്‍ ജനീഷി​െൻറ ഭാര്യ സൗമ്യയെ തേടിയാണ്​ വിദേശ അവസരം എത്തിയിരിക്കുന്നത്​. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹോക്കി പരിശീലനം തുടങ്ങിയ സൗമ്യ, സംസ്ഥാന സ്‌കൂള്‍ ടീമിലും ദേശീയ മത്സരങ്ങളിലും പ​ങ്കെടുത്തിരുന്നു.

അടുത്ത മേയിൽ ജപ്പാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ലക്ഷത്തോളം രൂപയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. ഇതിനായി സ്‌പോണ്‍സറെ തേടുകയാണ് സൗമ്യ. പഴുമല കുന്നി​െൻറ മുകളില്‍ ആകെയുള്ള എട്ടു സെൻറ്​ സ്ഥലത്ത് ഏതുസമയവും നിലംപൊത്താവുന്ന ടാര്‍പോളിന്‍ മൂടിയ ചെറിയ വീട്ടിലാണ് താമസം. കൂലി പ്പണിക്കാരനായ ഭര്‍ത്താവ് ജനീഷിന് കോവിഡ് കാലത്ത്​ ജോലിയും ഇല്ലാതായതോടെ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ചെറിയ ഒരു സര്‍ക്കാര്‍ ജോലി തനിക്ക് ലഭിച്ചിരുന്നെങ്കില്‍ ജീവിതമാര്‍ഗം തുറന്നു കിട്ടുമായിരുന്നുവെന്ന് സൗമ്യ പറയുന്നു. ജപ്പാന്‍ യാത്ര ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ് ഈ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyTribal women
News Summary - Tribal women seek financial help for hockey match
Next Story