ശസ്ത്രക്രിയയിലൂടെ അത്യപൂർവ ട്യൂമർ നീക്കി
text_fieldsചേർപ്പുങ്കൽ: അത്യപൂർവമായ 'ഫിയോേക്രാമോസൈറ്റോമ' ട്യൂമർ വിജയകരമായി നീക്കി മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ.
ഉയർന്ന രക്തസമ്മർദം, തലവേദന, വയറുവേദന, ക്രമരഹിത ഹൃദയമിടിപ്പ് എന്നീ രോഗലക്ഷണങ്ങളുമായി സെപ്റ്റംബർ ഒമ്പതിന് ഒ.പി വിഭാഗത്തിൽ എത്തിയ കോട്ടയം മീനടം സ്വദേശിയായ 26കാരനെയാണ് ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്.
യുവാവിനെ ഒ.പിയിൽ പരിശോധിച്ച ഫിസിഷ്യൻ ഡോ. ഷിജു സ്ലീബ ഹൃദ്രോഗം മൂലം അഡ്രിനൽ ഗ്രസ്ഥികളെ ബാധിക്കുന്ന 'ഫിയോക്രാമോ സൈറ്റോമ' എന്ന അത്യപൂർവ ട്യൂമറാണെന്ന് കണ്ടെത്തി.
ഉയർന്ന രക്തസമ്മർദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അമിത വിയർപ്പ് എന്നിവ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. നെഞ്ചിലോ വയറിലോ വേദന, ഛർദി, വയറിളക്കം, മലബന്ധം, വിളർച്ച, ശരീരഭാരം കുറയൽ എന്നിവക്കുപുറമെ ഉത്കണ്ഠ അല്ലെങ്കിൽ ഭയം എന്നിവയും ഫിയോേക്രാമോസൈറ്റോമയുടെ ലക്ഷണങ്ങളാണ്.
വിദഗ്ധ പരിശോധനയിൽ രോഗിയുടെ ഇടത്തെ അഡ്രിനൽ ഗ്രന്ഥിയിൽ കണ്ടെത്തിയ ട്യൂമർ ഡോ. കെ.പി. മഞ്ജുരാജിെൻറ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കി.
ശസ്ത്രക്രിയക്കുശേഷം ഒരാഴ്ചക്കകം രോഗി പൂർണമായി സുഖപ്പെടുകയും ആശുപത്രി വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.