യൂനിഫോം: തയ്യൽക്കടകളിൽ തുന്നൽമേളം
text_fieldsകോട്ടയം: അടുത്തയാഴ്ച സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികൾക്ക് ധരിക്കാനുള്ള യൂനിഫോമുകൾ തയ്ക്കുന്നതിലുള്ള തിരക്കുകളാണ് ഓരോ തയ്യൽക്കടകളിലും. കഴിഞ്ഞ ആഴ്ചയോടെ സ്കൂളുകളിൽ നിന്ന് യൂനിഫോമിന്‍റെ തുണികൾ ലഭിച്ചു തുടങ്ങി.
നഗരത്തിലെ ഓരോ തയ്യൽക്കടകളിലും വിവിധ സ്കൂളുകളിൽനിന്നുമുള്ള യൂനിഫോമുകളും കുട്ടികളുമായി നിൽക്കുന്ന രക്ഷിതാക്കളുടെ തിരക്കാണ്. ഷർട്ടിന് 300രൂപ, നിക്കറിന് 300, പാന്‍റിന് 400, പെൺകുട്ടികളുടെ ചുരിദാർ സെറ്റിന് 350 എന്നിങ്ങനെയാണ് നിരക്ക്. അളവുകൾക്കനുസരിച്ച് നിരക്കിൽ വ്യത്യാസം വരുമെന്ന് 25 വർഷങ്ങളായി നഗരത്തിൽ തയ്യൽക്കട നടത്തുന്ന മുത്തുകൃഷ്ണൻ പറയുന്നു
കുറഞ്ഞ ദിവസങ്ങൾകൊണ്ട് പരിമിതമായ തൊഴിലാളികളെ കൊണ്ടാണ് ഓർഡറുകൾ ചെയ്തുകൊടുക്കുന്നത്. കോവിഡ് സമയത്ത് തൊഴിലാളികൾ കുറഞ്ഞിരുന്നു. സീസൺ അടുത്തപ്പോൾ അവരെ കിട്ടാതായി. സ്കൂളുകളുടെ ഓർഡർ എടുത്തതും പതിവുകാർ സമീപിക്കുന്നതുമായ തയ്യൽക്കടകൾ നഗരത്തിൽ നിരവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.