വൈക്കത്തഷ്ടമി; ഗതാഗതക്രമീകരണം ഏർപ്പെടുത്തി
text_fieldsകോട്ടയം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈക്കത്തും പരിസരത്തും പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകേണ്ടതാണ്
ലിങ്ക് റോഡിൽ വടക്ക് നിന്നും തെക്കോട്ട് വൺവേ ആയിരിക്കും. തലയോലപ്പറമ്പ് റോഡിൽനിന്ന് പുളിഞ്ചുവട് റോഡ് വഴി വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല
വെച്ചൂർ ഭാഗത്ത് നിന്ന് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ആശ്രമം സ്കൂൾ ഗ്രൗണ്ടുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്. തെക്കേനടഭാഗത്ത് വൈക്കം ബോയ്സ് ഹൈസ്കൂൾ മുതൽ തെക്കേനട വരെയും, തെക്കേനട ദളവാക്കുളം റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചു.
വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന സർവിസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിലെത്തി ഭക്തജനങ്ങളെ ഇറക്കി കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചുവട് - വലിയകവല വഴി സ്റ്റാൻഡിലേക്കും സ്വകാര്യബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിലെത്തി പാർക്ക് ചെയ്യുക.
വൈക്കം ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട സർവിസ് ബസുകൾ വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം വഴി വെച്ചൂർക്ക് പോകണം
വൈക്കം ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ വലിയകവല ലിങ്ക് റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം- മൂത്തേടത്ത് കാവ്, കൊതവറ വഴി വെച്ചൂർക്ക് പോകണം
പുളിഞ്ചുവട് - കവരപ്പാടി -ചേരിംചുവട് റോഡ് തെക്കുഭാഗത്തുനിന്നും വടക്കേ ഭാഗത്തേക്ക് വൺവേ ആയിരിക്കും. പുളിഞ്ചുവട് റോഡിൽനിന്നും ചേരുംചുവട് പാലത്തിലൂടെ വെച്ചൂർ ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല
ടി.വിപുരത്തുനിന്നും വരുന്ന സർവിസ് ബസുകൾ പടിഞ്ഞാറെപ്പാലം കയറുന്നതിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്ത് ടി.വി പുരം ഭാഗത്തേക്ക് പോകുന്ന സർവിസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട വഴി ടിവി പുരം ഭാഗത്തേക്ക് പോകണം
കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകൾ വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെ പോവണം
ഞായറാഴ്ച വരെ വൈക്കം-എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും, വൈക്കം-കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചു.
ടി.വി പുരം റൂട്ടിൽ തോട്ടുവക്കം- കച്ചേരിക്കവല ഭാഗം വരെയും, കച്ചേരിക്കവല മുതൽ കൊച്ചുകവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിങ് നിരോധിച്ചു.
വലിയകവല മുതൽ അമ്പലത്തിന്റെ വടക്കേനട വരെയും, കൊച്ചാലുംചുവട് മുതൽ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു.
അമ്പലത്തിന്റെ കിഴക്കേനട മുതൽ ആറാട്ടുകുളങ്ങര ജങ്ഷൻ വരെയും, ലിങ്ക് റോഡിൽ പ്രത്യേകം സജ്ജമാക്കിയുള്ള പാർക്കിങ് ഗ്രൗണ്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചു.
വലിയകവല മുതൽ കൊച്ചുകവല, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് സ്റ്റാൻഡ്, ബോട്ട് ജെട്ടി കൂടാതെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനട എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.