വൈക്കം എസ്.എന്‍.ഡി.പി യൂനിയന്‍ 15 ലക്ഷം നല്‍കും
text_fieldsവൈക്കം: വയനാട് ദുരന്തം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ചതയദിനാഘോഷം ലളിതമായ ചടങ്ങുകളോടെ നടത്താന്‍ വൈക്കം എസ്.എന്‍.ഡി.പി യൂനിയന്‍ യോഗം തീരുമാനിച്ചു.
വയനാടിന്റെ ദുരിതത്തില്‍ പങ്കുചേരാന്‍ യൂനിയന്‍ 15 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. വൈകീട്ട് 3.45ന് ആശ്രമം സ്കൂളില്‍ നടത്തുന്ന ചതയദിന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വൈക്കം ശതാബ്ദി ആഘോഷ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ആശ്രമം സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ചീഫ് സെക്രട്ടറി ഡോ.വി. വേണു ഉദ്ഘാടനം ചെയ്യും. കെ.ടി.ഡി.സി ഡയറക്ടര്‍ ശിഖ സുരേന്ദ്രന് മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. യൂനിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, കൗണ്‍സിലര്‍മാരായ ബിജു കൂട്ടുങ്കല്‍, എം.എസ്. രാധാകൃഷ്ണന്, ടി.എസ് സെന്‍, മധു പുത്തന്‍തറ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.