കാമുകിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം: തടസ്സംപിടിക്കാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsവൈക്കം: കാമുകിയെ വീട്ടിൽനിന്ന് പുലർച്ച കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബന്ധുക്കൾ എതിർക്കുന്നതിെൻറ ബഹളംകേട്ട് എത്തിയ അയൽക്കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.
വൈക്കം ടി.വിപുരം പൈനുങ്കൽ മുട്ടുമന ദേവസ്യയാണ് (70) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അതേസമയം സംഘർഷസമയം ദേവസ്യയെ യുവതിയെ കടത്തിക്കൊണ്ടുപോയ ടി.വിപുരം മണ്ണത്താനം സ്വദേശി വിഷ്ണു പിടിച്ചുതള്ളിയതായി യുവതിയുടെ സഹോദരൻ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ദേവസ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ക്ലാരമ്മ. രണ്ട് മക്കളുണ്ട്.അടുത്തകാലത്ത് യുവതിയുടെ വീട് പണിയാൻ എത്തിയ കെട്ടിട നിർമാണത്തൊഴിലാളിയായ വിഷ്ണുവുമായി അടുപ്പത്തിലാകുകയായിരുന്നു. പുലർച്ച വൈക്കത്തുനിന്ന് പോയ കമിതാക്കൾ രജിസ്റ്റർ വിവാഹത്തിനുശേഷം വൈക്കം പൊലീസ് സ്റ്റേഷനിലെത്തി.
യുവതിയുടെ സഹോദരൻ യുവാവിനെതിരെ മൊഴി നൽകിയതിെൻറ അടിസ്ഥാനത്തിൽ വിശദാന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.