Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightമടിയത്തറ-പോളശ്ശേരി...

മടിയത്തറ-പോളശ്ശേരി റോഡ് തകര്‍ന്നു

text_fields
bookmark_border
road potholes
cancel
camera_alt

വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ടി​യ​ത്ത​റ-​പോ​ള​ശ്ശേ​രി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ര്‍ന്ന നി​ല​യി​ല്‍

വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ലെ 21, 22, 23 വാ​ര്‍ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മ​ടി​യ​ത്ത​റ-​പോ​ള​ശ്ശേ​രി റോ​ഡ് ത​ക​ർ​ച്ച​യി​ൽ. റോ​ഡി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ​തോ​ടെ യാ​ത്ര ദു​ഷ്​​ക​ര​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു​പേ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.​

കോ​വി​ല​ക​ത്തും​ക​ട​വ് മ​ത്സ്യ മാ​ര്‍ക്ക​റ്റ്, ലി​സ്യൂ​സ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍, വൈ​ക്കം ടൗ​ണ്‍, ന​ടേ​ല്‍പ്പ​ള്ളി, പോ​ള​ശ്ശേ​രി ദേ​വീ ക്ഷേ​ത്രം, വെ​സ്റ്റ് മ​ടി​യ​ത്ത​റ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, മാ​ക്ക​നേ​ഴ​ത്ത് ദേ​വീ ക്ഷേ​ത്രം, താ​ലൂ​ക്ക് ഗ​വ. ആ​യ്യു​ർ​വേ​ദ ആ​ശു​പ​ത്രി, വാ​ര്‍വി​ന്‍ സ്‌​കൂ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക്​ ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡി​ന്‍റെ പു​ന​ര്‍നി​ര്‍മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ക്ക് നാ​ട്ടു​കാ​ര്‍ പ​ല​വ​ട്ടം പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

മ​ടി​യ​ത്ത​റ-​കാ​ര​യി​ല്‍-​ആ​യ്യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡി​ലെ ക​ലു​ങ്ക്​​ പു​ന​ര്‍നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ മ​ടി​യ​ത്ത​റ-​പോ​ള​ശ്ശേ​രി റോ​ഡി​ലൂ​ടെ​യാ​ണ്​ പോ​കു​ന്ന​ത്. ഇ​വ​ർ​ക്കും റോ​ഡി​ന്‍റെ ത​ക​ർ​ച്ച ഇ​ര​ട്ടി ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaikom municipalitybroken roadRoad Potholes
News Summary - broken road
Next Story