പകുതി വില തട്ടിപ്പ് ;വൈക്കത്തും കേസ്
text_fieldsവൈക്കം: പകുതി വില തട്ടിപ്പിൽ വൈക്കത്തും കേസ്. വൈക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അനന്തു കൃഷ്ണനും മുളന്തുരുത്തി സ്വദേശിക്കുമെതിരെയാണ് വൈക്കം പൊലീസ് കേസെടുത്തത്. അനന്തു കൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മുളന്തുരുത്തി സീഡ് സൊസൈറ്റി കോഓഡിനേറ്റർ നാസറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
സെപ്റ്റംബറിലാണ് സംഭവം. തൃപ്പൂണിത്തറയിൽ സ്വകാര്യ വിദ്യഭ്യാസ സ്ഥപനത്തിൽ ജോലി ചെയ്യുന്ന യുവതി, അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്രഫഷനൽ സർവിസ് ഇന്നവേഷൻ എന്ന സ്ഥാപനം നൽകിയ പരസ്യം കണ്ടാണ് പണം നൽകിയത്. 60,000 രൂപയാണ് ഇവർ അനന്തു കൃഷ്ണൻ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
ഇതിനൊപ്പം സീഡ് സൊസൈറ്റിയുടെ ഫീസെന്ന പേരിൽ 6200 രൂപ നാസറും വാങ്ങി. ഇതിനുശേഷം കരാറിൽ ഒപ്പിടിച്ച ശേഷം അതിന്റെ രേഖകളും വാഹനം ബുക്ക് ചെയ്തതിന്റെ പണം അടച്ച രസീതും യുവതിക്ക് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വാങ്ങിയ പണവും വാഹനവും ലഭിക്കാതെ വന്നതോടെ യുവതി വൈക്കം ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് മുളന്തുരുത്തിയിലായതിനാൽ കേസ് മുളന്തുരുത്തി പൊലീസിന് കൈമാറുമെന്ന് വൈക്കം പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.