സുരക്ഷയില്ല; വൈക്കം ജങ്കാർജെട്ടിയിൽ അപകടം ഒളിഞ്ഞിരിക്കുന്നു
text_fieldsവൈക്കം: ജങ്കാർജെട്ടിയിലെ കായലിലേക്ക് തുറന്നുകിടക്കുന്ന ഭാഗം അലുമിനിയം ഗാർഡോ, മറ്റു സംവിധാനങ്ങളോ കൊണ്ട് സംരക്ഷിക്കാത്തത് മൂലം അപകടം പതിയിരിക്കുന്നു. വൈക്കം-തവണക്കടവ് ജങ്കാർ നിലച്ചിട്ട് മാസങ്ങളായെങ്കിലും ജങ്കാർജെട്ടിയിലെ കായലിലേക്ക് തുറന്നുകിടക്കുന്ന ഈ ഭാഗം അപകടരഹിതമായി സംരക്ഷിക്കുന്നതിന് അധികൃതർ ഇതുവരെ തയാറായിട്ടില്ലാത്തതിനാൽ വാഹനം കായലിൽ വീണ് ദുരന്തം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.
വൈക്കം ബീച്ച്, പൊലീസ് ക്വാർട്ടേഴ്സ്, ഡിവൈ.എസ്.പി ഓഫിസ്, കെ.ടി.ഡി.സി, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന എത്തുന്നത്.
പ്രധാനവഴിയിൽ കായലിലേക്ക് തുറന്നുകിടക്കുന്ന ഈ ഭാഗത്ത് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം കൈപ്പുഴമുട്ടിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വൈക്കത്തെ ജങ്കാർ സർവിസ് പുനരാരംഭിക്കുന്നതുവരെ ജങ്കാർജെട്ടിയിൽ അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി ബന്ധപ്പെട്ടവർ ചെയ്തില്ലെങ്കിൽ വൻദുരന്തത്തിന് വൈക്കവും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.