കായലോര സൗന്ദര്യത്തിന് കല്ലുകടിയായി പോളയും കായൽ പുല്ലും
text_fieldsവൈക്കം: കായൽ സൗന്ദര്യാസ്വാദനത്തിന് കല്ലുകടിയായി തീരങ്ങളിൽ തിങ്ങിവളർന്ന പോളയും കായൽ പുല്ലും. സ്മാരക ശിൽപങ്ങൾക്ക് സമീപമാണ് പോളയും പുല്ലും തിങ്ങിവളരുന്നത്.
കായലിൽ പോള സ്വാഭാവികമാണ്. എന്നാൽ, പുല്ല് വളർന്ന് പച്ചപുതച്ച കാഴ്ചയാണ് കായൽത്തീരത്ത്. വേമ്പനാട് കായലിലെ പോളയെ തോൽപിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. സർക്കാർ പോള നിർമാർജനത്തിന് ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. പോളശല്യം മത്സ്യത്തൊഴിലാളികളെയും യാത്രാബോട്ടുകളുടെ സർവിസിനെയുമാണ് കൂടുതൽ ബാധിക്കുന്നത്.Govt to eliminate polla
മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങൾ പോള മുറിച്ച് മുന്നോട്ടുപോകാൻ പാടുപെടുകയാണ്. മത്സ്യവലകളുടെ കണ്ണികൾ പൊട്ടിയാൽ പിന്നെ ബുദ്ധിമുട്ടുകൾ വേറെ. കായലിൽ മുങ്ങി പണിയെടുക്കുന്ന കക്കത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. പോളപ്പുല്ലുകൾ കായലെമ്പാടും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് വേമ്പനാട്ടുകായലിൽ ഉപജീവനം തേടുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.