തൊഴിൽ മേഖലയിലെ സ്തംഭനം: കൂടുതൽ കുടുംബങ്ങൾ മത്സ്യകൃഷിയിലേക്ക്
text_fieldsവൈക്കം: തൊഴിൽ മേഖലയിലെ സ്തംഭനത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബങ്ങൾ മത്സ്യകൃഷിയിലേക്ക് തിരിയുന്നു. വൈക്കം നഗരസഭയിലും ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ്, വെച്ചൂർ, തലയാഴം, ടി.വി പുരം പഞ്ചായത്തുകളിലുമായി നിരവധി കുടുംബങ്ങളാണ് മത്സ്യകൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം പദ്ധതികൾ പ്രകാരം സ്വാഭാവിക കുളങ്ങൾക്കുപുറമെ പടുതാക്കുളങ്ങളിലും കൃഷിനടത്തുന്നുണ്ട്. വൈക്കം നഗരസഭ പരിധിയിൽ മാത്രം സ്വാഭാവിക രീതിയിലുള്ള 110 ചെറുകുളങ്ങളിലും 12വലിയ കുളങ്ങളിലും മത്സ്യം വളർത്തുന്നുണ്ട്.
പുതുതായി 10 കർഷകർകൂടി ഉടൻ മത്സ്യകൃഷിയുടെ ഭാഗമാകും. സ്വാഭാവിക കുളങ്ങളിൽ കരിമീൻ, രോഹു, ഗ്രാസ്കാർപ്പ്, ആസാം വാള, നൈൽ തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് വളർത്തുന്നത്. പടുതകുളങ്ങളിൽ ആസാംവാളയെ വളർത്തുന്നവരും ഏറെ. നൂതന മത്സ്യകൃഷിരീതിയായ ബയോ ബ്ലോക്കിലേക്കും നിരവധി കുടുംബങ്ങളാണ് കടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.