സാമ്പത്തിക തട്ടിപ്പ്: ഫിനാന്‍സ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച്
text_fieldsവൈക്കം: നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയ ഫിനാന്‍സ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ടി.വി പുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.
ടി.വി പുരത്തെ എസ്.എന്‍ ഫിനാന്‍സ് ഉടമ സഹദേവെൻറ പള്ളിപ്രത്തശ്ശേരി സര്‍വിസ് സഹകരണ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, തൈമുറി അശോകന്റെ മരണത്തിന് ഉത്തരവാദിയായ സഹദേവനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ബാങ്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. പൊലീസുമായി ചെറിയ പിടിവലി ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് ഒഴിവാക്കി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് സഹദേവന്. സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗം പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് അമല്‍ കൃഷ്ണന് അധ്യക്ഷതവഹിച്ചു.
എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജി ബി.ഹരന്, കെ.കെ. അനില്‍കുമാര്‍, മേഖല സെക്രട്ടറി എ.കെ. അഖില്‍, കെ. വിഷ്ണു, ശ്രീജി ഷാജി, എം.ജെ. ബദരിനാഥ്, എം.എസ്. അനുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.