ൈവക്കത്തിന് കിഫ്ബി സമ്മാനിച്ചത് വികസനവിപ്ലവം -സി.കെ. ആശ
text_fieldsവൈക്കത്തെ ജനം ദീർഘകാലമായി കാത്തിരുന്ന പല പദ്ധതികളും കിഫ്ബിയിലൂടെ യാഥാർഥ്യമാവുകയാണെന്ന് സി.കെ. ആശ എം.എൽ.എ. മൂവാറ്റുപുഴയാറിനോട് ചേർന്നുകിടക്കുന്ന ഗ്രാമീണരെ പുറംലോകവുവായി ബന്ധപ്പെടുത്താൻ വിവിധ പാലങ്ങൾക്ക് കിഫ്ബിയിലൂടെ പണം അനുവദിച്ചു.
വൈക്കം-വെച്ചൂർ റോഡിെൻറ സ്ഥലമെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ നടപടിവരെ എത്തി. വൈക്കം-വെച്ചൂർ റോഡിൽ 100 വർഷം പിന്നിട്ട അഞ്ചുമന പാലം ഉൾെപ്പടെ പൊളിച്ചുപണിയാനുള്ള തുകയും ഇതിൽ ഉൾപ്പെടും. വികസനവിപ്ലവത്തിനാണ് കിഫ്ബി വൈക്കത്ത് തുടക്കമിട്ടിരുന്നത്. ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ ബന്ധിച്ച് മുവാറ്റുപുഴയാറിനുകുറുകെ ഒരുപാലം നിർമിക്കണമെന്ന ആവശ്യം ചുവപ്പുനാടയിൽ ഉറങ്ങുകയായിരുന്നു. ഇപ്പോൾ ഇതിനുള്ള നടപടി അന്തിമഘട്ടത്തിലെത്തി. താലൂക്കിെൻറ സമഗ്ര വികസനത്തിന് ശിലപാകാൻ കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.