15 കാരിയെ കബളിപ്പിച്ച് മൂന്നുപവൻ കവർന്നയാൾ പിടിയിൽ
text_fieldsവൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ മാതാവിനോടൊപ്പം എത്തിയ 15കാരിയെ കബളിപ്പിച്ച് മുന്നേകാൽ പവെൻറ ആഭരണം കൈക്കലാക്കി കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കര സ്വദേശിനിയായ 15 കാരിയുടെ പക്കൽനിന്ന് പണവും സ്വർണമാലയുമടങ്ങിയ പഴ്സ് അപഹരിച്ച വൈക്കം ടോൾ കുലശേഖരമംഗലം കുറ്റിക്കാട്ട് അനുപിനെയാണ്(33) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മാല ഇയാൾ കുറവിലങ്ങാടുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം െവച്ചിരിക്കുകയായിരുന്നു. പൊലീസ് പ്രതിയുമായെത്തി മാല കണ്ടെടുത്തു. സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാവിെൻറ ചിത്രം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കടുത്തുരുത്തി, കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ ഇയാൾ കവർച്ച നടത്തിയതിനു കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മകൾക്ക് പഠനസഹായത്തിനായി മാതാവ് അപേക്ഷ എഴുതിക്കാൻ മിനി സിവിൽ സ്റ്റേഷനു സമീപമെത്തിയപ്പോൾ കുശലം പറഞ്ഞു ഒപ്പംകൂടിയ മോഷ്ടാവ് എം.എൽ.എ ഓഫിസിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഇവരെ പിന്തുടർന്നെത്തി. മരുന്നു വാങ്ങാനായി ഡോക്ടറെ കാണാൻ വരിയിൽനിന്ന മാതാവിന് ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നു പുറത്തുനിന്നു വാങ്ങാൻ പഴ്സ് നൽകാൻ മാതാവ് ആവശ്യപ്പെട്ടതായി ഇയാൾ ആശുപത്രിക്കു പുറത്തിരുന്ന കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മാല സൂക്ഷിച്ച പഴ്സ് വാങ്ങി കടന്നുകളയുകയായിരുന്നു. സി.ഐ ഷിഹാബുദ്ദീൻ, പ്രിൻസിപ്പൽ എസ്.ഐ അജ്മൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, മനോജ്, സിവിൽ പൊലീസ് ഓഫിസർ സെയ്ഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തൊടുപുഴ പൊലീസിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.