പോള നിറഞ്ഞ് വൈക്കം കായലോര ബീച്ച്
text_fieldsവൈക്കം: കാഴ്ചകൾ നിറയേണ്ട വൈക്കം കായലോര ബീച്ചിൽ പോള പായൽ നിറയുന്നു. ബീച്ചിന്റെ കരിങ്കൽ കെട്ടിന് സമീപത്താണ് വലിയതോതിൽ പോള അടിഞ്ഞിരിക്കുന്നത്. ഇതിനൊപ്പം വലിയതോതിൽ മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതിൽനിന്ന് ദുർഗന്ധവും ഉയരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഉപ്പുവെള്ളത്തിന്റെ അംശം കുറയുന്നതാണ് പോള വർധിക്കാൻ കാരണമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നു. കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നും കായൽ പോളകൾ വൈക്കം കായൽ ഭാഗത്തേക്ക് തള്ളിവിടുന്നതായും ആക്ഷേപമുണ്ട്. പോളയും പായലും തിങ്ങിനിറഞ്ഞതോടെ ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.
പ്രൊപ്പല്ലറിൻ പായൽചുറ്റി ബോട്ടു നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടെന്ന് ജീവനക്കാർ പറയുന്നു . അടിയന്തിരമായി പോളകൾ നിർമാർജനം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബീച്ചിനോട് ചേർന്നുള്ള കരിങ്കൽ കെട്ടിൽ സ്റ്റിൽറാംബ് കെട്ടി സുരക്ഷ ഒരുക്കുമെന്ന് നഗരസഭ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തുടർ നടപടിയൊന്നുമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.