വൈക്കം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഇനി പെൺകുട്ടികളും
text_fieldsവൈക്കം: നൂറ്റാണ്ടു പിന്നിട്ട ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പതിറ്റാണ്ടുകൾക്ക് ശേഷം അധ്യയനത്തിന് പെൺകുട്ടികൾ എത്തി. അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിൽ നവാഗതരായി 30 പെൺകുട്ടികളാണിവിടെ പ്രവേശനം നേടിയത്. കഴിഞ്ഞ തവണ 280 കുട്ടികളുണ്ടായിരുന്ന സ്കൂളിലിപ്പോൾ 310 കുട്ടികളുണ്ട്. ഇതിൽ 110 പേർ പുതുതായി പ്രവേശനം നേടിയവരാണ്.
സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ സ്കൂളാണ് ഇത്. പുതിയ ഹൈടെക് ക്ലാസ് മുറികൾ, ആധുനിക സംവിധാനത്തോടുകൂടിയ സയൻസ് ലാബുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ പ്രത്യേക ശുചിമുറികൾ, വിശാലമായ ഡൈനിങ് ഹാളോടുകൂടിയ അടുക്കള, വിശാലമായ കളിസ്ഥലം ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
തകഴി, ബഷീർ, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങി നിരവധി പ്രതിഭാധനരുടെ മാതൃവിദ്യാലയമായിരുന്ന സ്കൂൾ അനവധി ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.