ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച് വനിതകൾ; ചിത്രം ട്വീറ്റ് ചെയ്ത് റെയിൽവേമന്ത്രി, അപർണക്ക് കൈയടി
text_fieldsവൈക്കം (കോട്ടയം): ജീവവായുവുമായി പാഞ്ഞ ട്രെയിനിനെ നിയന്ത്രിച്ച വനിതകൾക്ക് ഇന്ത്യ കൈയടിക്കുേമ്പാൾ, അഭിമാനത്തിൽ കോട്ടയം വൈക്കം മേവെള്ളൂർ. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ടാറ്റാനഗറിൽനിന്ന് ബംഗളൂരുവിലെത്തിയ ഓക്സിജൻ എക്സ്പ്രസ് നിയന്ത്രിച്ചിരുന്ന രണ്ട് വനിതകളിലൊരാൾ വൈക്കം മേവെള്ളൂർ സ്വദേശിനി അപർണയാണ്. ചെറുപ്പംമുതൽ െട്രയിൻ ഓടിക്കുന്നത് സ്വപനംകണ്ട അപർണ കഴിഞ്ഞ ഒക്ടോബറിലാണ് അസി. ലോേക്കാ പൈലറ്റായി ജോലിക്ക് ചേർന്നത്.
ഝാർഖണ്ഡിൽനിന്ന് പുറപ്പെട്ട ഓക്സിജൻ എക്സ്പ്രസിൽ ചെയിഞ്ചിങ് പോയൻറായ തമിഴ്നാട്ടിലെ ജോലാർപേട്ടിൽനിന്നാണ് ലോക്കോപൈലറ്റ് വിശാഖപട്ടണം സ്വദേശിയായ സരീഷ ഗജനിക്കൊപ്പം അപർണ നിയന്ത്രണം എറ്റെടുത്തത്. ഇരുവരും െട്രയിൻ ഓടിക്കുന്ന ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേമന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിൽ പങ്കുെവച്ചിരുന്നു.
പ്രതികൂലമായ കാലാവസ്ഥയെയും മറികടന്ന് ഒന്നര മണിക്കൂർകൊണ്ട് 120 കി.മീ. സഞ്ചരിച്ച് ഇവർ ബംഗളൂരു വൈറ്റ് ഫീൽഡ് റെയിൽവേ സ്റേഷനിലെത്തി. തമിഴ്നാട് സ്വദേശി ഗാർഡ് പാണ്ഡ്യൻ മാത്രമാണ് ഇവർക്കൊപ്പം െട്രയിനിൽ ഉണ്ടായിരുന്നത്. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അപർണ പറഞ്ഞു.
വെള്ളൂർ രോഹിണി നിവാസിൽ പുഷ്കരൻ-അംബിക ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ് അപർണ. മേവെള്ളൂർ കെ.എം.എച്ച്.എസ്, പെരുവ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ച അപർണ വയനാട് ഗവ. എൻജിനീയറിങ് കോളജിൽനിന്ന് 90 ശതമാനത്തിലധികം മാർക്കോടെയാണ് ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.