ചെമ്മനത്തുകരയിലെ തലയോട്ടി; മൂന്നുപേരുടെ രക്തസാമ്പിൾ ശേഖരിച്ചു
text_fieldsവൈക്കം: ചെമ്മനത്തുകരയിൽ മത്സ്യക്കുളത്തിനായി നിലം കുഴിച്ചപ്പോൾ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മേഖലയിൽനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൃതദേഹ അവശിഷ്ടങ്ങൾ തിരിച്ചറിയാനായി കാണാതായവരുടെ ബന്ധുക്കളിൽനിന്ന് പൊലീസ് രക്തസാമ്പിൾ ശേഖരിച്ചു.
വർഷങ്ങൾക്ക് മുമ്പ് കാണാതായ മുന്നുപേരുടെ ബന്ധുക്കളിൽനിന്നാണ് ആദ്യഘട്ടത്തിൽ രക്തം ശേഖരിച്ചത്.40നും 50നും ഇടയിൽ പ്രായമുള്ള പുരുഷേൻറതാണ് മൃതദേഹാവശിഷ്ടമെന്നാണ് ഫോറൻസിക് സർജെൻറ പ്രാഥമിക നിഗമനം. രണ്ടുവർഷത്തിനും 10 വർഷത്തിനുമിടയിൽ പഴക്കം തോന്നിക്കുന്നതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം.
വിദഗ്ധ പരിശോധനക്കായി തലയോട്ടിയും അസ്ഥികളും ഫോറൻസിക് ലാബിലേക്ക് അയച്ചു. സംഭവത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് രാസപരിശോധന ഫലം ഉടൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നെതെന്ന് പൊലീസ് പറഞ്ഞു.
ചെമ്മനത്തുകരയിൽ കരിയാറിെൻറ തീരത്ത് അഞ്ചടി താഴ്ചയിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോഡുമാർഗവും ജലമാർഗവും എത്തിച്ചേരാവുന്ന വിജനമായ സ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.