കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം
text_fieldsവൈക്കം: ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്ര ജീവനക്കാർ രാവിലെ എത്തിയപ്പോൾ കാണിക്ക വഞ്ചി കുത്തിത്തുറന്നനിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തദിവസം ദേവസ്വം അധികൃതർ തുറക്കാനിരിക്കവേയാണ് പണം അപഹരിക്കപ്പെട്ടത്. ഇതിനു മുമ്പും വഴിയോരത്തുള്ള ഈ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുള്ളതിനാൽ ക്ഷേത്രത്തിന് സമീപം കാമറ സ്ഥാപിച്ചിരുന്നു. കാമറ ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിച്ചു. വൈക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ചെമ്മനാകരി എസ്.എൻ.ഡി.പി ഓഫിസിലും മേക്കരയിലെ ക്ഷേത്രത്തിലും പൂട്ടു തകർത്ത് കഴിഞ്ഞദിവസം മോഷ്ടാക്കൾ പണം കവർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമീപ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചു മോഷണശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.