വൈക്കത്തഷ്ടമി; ആറാട്ട് ഭക്തി സാന്ദ്രം
text_fieldsവൈക്കം: പതിമൂന്ന് രാപകൽ ക്ഷേത്രനഗരത്തെ ഭക്തിയിൽ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തി സാന്ദ്രമായി.
തന്ത്രി മുഖ്യൻമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയശേഷം കൊടിക്കൂറയിൽനിന്നും ചൈതന്യം വൈക്കത്തപ്പെൻറ തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. തുടർന്ന് നടന്ന ഗജപൂജക്ക് ശേഷം പ്രസാദം എഴുന്നള്ളിക്കുന്ന ഗജവീരന് നൽകി. ഗജവീരൻ മലയാലപ്പുഴ രാജൻ വൈക്കത്തപ്പെൻറ തിടമ്പേറ്റി.
ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമരച്ചുവടിന് അഭിമുഖമായിനിന്ന് പാർവതി ദേവിയോട് യാത്ര ചോദിച്ചു. ഉദയനാപുരം ക്ഷേത്രത്തിെൻറ ഗോപുരം കയറിനിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പൻ എഴുന്നള്ളി അരിയും പൂവും എറിഞ്ഞു വരവേറ്റു.
വെളിനെല്ലൂർ മണി കണ്ഠൻ ഉദയനാപുരത്തപ്പെൻറ തിടമ്പേറ്റി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിലാണ് ആറാട്ട്. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയായി. കൂടി പൂജ വിളക്കിനുശേഷം ഉദയനാപുരത്തപ്പനോട് വിടപറഞ്ഞു വൈക്കത്തപ്പെൻറ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.