വൈക്കത്തെ മുക്കി മൂവാറ്റുപുഴയാർ
text_fieldsവൈക്കം: മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും മൂവാറ്റുപുഴയാറ്റിൽ കിഴക്കൻ വെള്ളത്തിെൻറ വരവു ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി നിത്യജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ചെമ്പ് പഞ്ചായത്തിലെ നാല് തുരുത്തുകൾ വെള്ളത്തിൽ മുങ്ങി. കൃഷ്ണൻ തുരുത്ത്, നടുത്തുത്ത, പൂക്കൈത തുരുത്ത്, ശാസ്താം തുരുത്ത് ഈ ഭാഗങ്ങളിൽ താമസിക്കുന്നവർക്കു പുറംലോകവുമായി ബന്ധമില്ല.
പുഴയിൽ ശക്തമായ വെള്ളം വരവിനെ തുടർന്ന ചെമ്പ് പഞ്ചായത്തിെൻറ മേൽ നോട്ടത്തിലുള്ള കടത്തുകൾ നിർത്തി. അറുനൂറിൽപരം വീടുകളിൽ വെള്ളം കയറി. കോവിഡ് ഭയന്നു വീട്ടുകാർ ബന്ധു വീടുകളിലും മറ്റും അഭയം തേടി. എങ്കിലും നാലു കേന്ദ്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിനായി തയാറാക്കിയിട്ടുണ്ട്. മറവൻതുരുത്ത് പഞ്ചായത്തിൽ ആയിരത്തിൽപരം വിടുകളിലാണ് വെള്ളം കയറിയതും.
ഇടവട്ടം, പാറക്കൽ, കടുക്കര, മൂഴിക്കൻ, മൊതലക്കുഴി, തുരുത്തുമ്മ, കൂട്ടുമ്മേൽ താഴത്ത, മണകുന്ന് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി. നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ഇവിടെ ആരംഭിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിെൻറ വിവിധ വാർഡുകൾ വെള്ളത്തിലാണ്. പഴംവെട്ടി, തേവലക്കാട്, മുത്തോടി, ചക്കാലാ, വടയാർ, കോരിക്കൽ, അടിയം മിടിക്കുന്ന്, മുതലായ മേഖലകൾ വെള്ളത്തിലാണ്.
വെച്ചൂർ, തലയാഴം, ടി.വി പുരം പഞ്ചായത്തുകൾ, അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ, വീടുകൾ ഉൾെപ്പടെ വെള്ളത്തിൽ മുങ്ങി ജനജീവിതം സ്തംഭിച്ച നിലയിലാണ്. പുഴ കരകവിഞ്ഞതോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ ഗതാഗതം നിർത്തി. ഇളംകാവ് ദേവീക്ഷേത്രം വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.