വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരകം; കെട്ടിട നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങി
text_fieldsവൈക്കം: സത്യഗ്രഹ സ്മാരക ശതാബ്ദിയോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്മാരക മന്ദിരം കടലാസിലൊതുങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമൊന്നിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. പ്രഖ്യാപന ഭൂമിയിൽ പുല്ല് വളർന്നതു മിച്ചം. സ്മാരക മന്ദിര നിർമാണത്തിന് പണം അനുവദിക്കുമെന്ന് സാംസ്കാരിക മന്ത്രി എം.എൽ.എക്ക് നൽകിയ ഉറപ്പും പാഴായി.
ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്നാട് സർക്കാറിന്റെ ഉടമസ്ഥതയിൽ വൈക്കം വലിയ കവലയിലുള്ള ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം പുനരുദ്ധരിക്കുമെന്ന് 2023 മാർച്ച് 31 ന് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചു. 814 കോടിയും അനുവദിച്ചു.
ത്വരിതഗതിയിൽ പണി നടക്കുന്നു. ഇടക്ക് സ്മാരകം സന്ദർശിച്ച തമിഴ്നാട് മന്ത്രി മാർച്ചിൽ സ്മാരകം തുറന്ന് കൊടുക്കുമെന്നും പറഞ്ഞു. 2023 ലെ ബജറ്റിൽ സർക്കാർ സഹായത്തോടെ നഗരസഭ ഓഫിസ് കെട്ടിടം സത്യാഗ്രഹ സ്മാരക ശതാബ്ദി മന്ദിരമായി നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.