ഭാരത് ജോഡോ യാത്രയിൽ വൈക്കത്തുനിന്ന് വിശാലാക്ഷി പങ്കെടുക്കും
text_fieldsവെച്ചൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗീയ ഫാഷിസത്തിനുമെതിരെ, ഇന്ത്യയെ ഒന്നിപ്പിക്കൂക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കേരളത്തിലെ സ്ഥിരം പദയാത്രികയായി വൈക്കം നിയോജക മണ്ഡലത്തിൽനിന്ന് കെ.പി.സി.സി തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്‍റ് കെ.വി. വിശാലാക്ഷിയെ കോൺഗ്രസ് നേതാക്കൾ വസതിയിലെത്തി അനുമോദിച്ചു.
11ന് കേരളത്തിൽ പ്രവേശിക്കുന്ന പദയാത്രയിൽ അംഗമകുന്ന വിശാലാക്ഷി 29ന് കേരളത്തിൽ പര്യടനം അവസാനിക്കുന്നതുവരെ പങ്കെടുക്കും. ഡി.സി.സി ജനറൽ സെക്രട്ടറിയും ഭാരത് ജോഡോ യാത്രയുടെ വൈക്കം നിയോജകമണ്ഡലം കോഓഡിനേറ്ററുമായ അഡ്വ. എ. സനീഷ്കുമാർ വിശാലാക്ഷിയെ പൊന്നാട അണിയിച്ച് അനുമോദിച്ചു. മണ്ഡലം പ്രസിഡന്‍റ് വി.ടി. സണ്ണി കൊച്ചുപോട്ടയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, ബൂത്ത് പ്രസിഡന്‍റ് പി.എസ്. വേണു, വിശാലാക്ഷിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.