ഇനിയെത്ര മാലിന്യം തള്ളണം, അധികൃതർക്ക് കണ്ണുതുറക്കാൻ?
text_fieldsവൈക്കം: കെ.വി കനാലിൽ സാമൂഹികവിരുദ്ധരുടെ ശുചിമുറിമാലിന്യം തള്ളുന്നത് പതിവാകുന്നു. കനാൽ പരിസരമാകെ ദുർഗന്ധം പരക്കുന്നത് സമീപവാസികൾക്കും കാൽനട - വാഹനയാത്രികർക്കും ഒരുപോലെ ദുരിതമാകുകയാണ്. കഴിഞ്ഞദിവസവും രാത്രി ടാങ്കർ ലോറിയിൽ നിന്ന് മാലിന്യം തള്ളിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും ചിത്രം അവ്യക്തമായതു മൂലം പൊലീസ് നടപടികൾ വൈകുകയാണ്. മാലിന്യം കനാലിലേക്ക് ഒഴുകിയിറങ്ങുന്നതു മൂലം നിരവധിപേർ ആശ്രയിച്ചുകഴിയുന്ന വല്യാനപ്പുഴയും ഉപയോഗശൂന്യമാണ്. വിവിധ സാംക്രമികരോഗങ്ങൾ പകരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
അർധരാത്രിയിൽ മാലിന്യംതള്ളുന്ന സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും മാലിന്യ സംസ്കരണത്തിന് ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.