ദേശീയപാതയിലെ സീബ്രാലൈൻ മാഞ്ഞു
text_fieldsവാഴൂർ: ദേശീയപാതയിൽ പുളിക്കൽകവലയിൽ സീബ്രാലൈൻ മാഞ്ഞതോടെ കാൽനടക്കാർ ദുരിതത്തിലായി. ചങ്ങനാശ്ശേരി-വാഴൂർ റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാനസ്ഥലമാണ് പുളിക്കൽ കവല. ഇരുറോഡിലൂടെയും വരുന്ന വാഹനങ്ങളിൽ കയറാനുള്ള യാത്രക്കാർ പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.
ഇതര സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെറിയൊരു ഇറക്കവും വളവും കഴിഞ്ഞാണ് ഇവിടേക്ക് എത്തുന്നത്. അതുകൊണ്ട് പലപ്പോഴും ഡ്രൈവർമാർക്ക് റോഡ് മുറിച്ചുകടക്കുന്നവരെ കാണാൻ കഴിയാറില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. പലപ്പോഴും
അമിതവേഗത്തിലാണ് വാഹനങ്ങൾ എത്തുന്നത്. പ്രദേശത്ത് രണ്ട് പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയപാതയിൽ മിക്കവാറും എല്ലാ പ്രധാന ജങ്ഷനുകളിലും സീബ്രാലൈനുകൾ മാഞ്ഞനിലയിലാണ്. എത്രയും വേഗം സീബ്രാലൈനുകൾ വരച്ച് കാൽനടക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.