Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഹനങ്ങൾക്ക് അന്യായ...

വാഹനങ്ങൾക്ക് അന്യായ പിഴ: ഓഡിയോ സന്ദേശങ്ങൾ വ്യാജം –എൻഫോഴ്സ്മെൻറ് ആർ.ടി.ഒ

text_fields
bookmark_border
വാഹനങ്ങൾക്ക് അന്യായ പിഴ: ഓഡിയോ സന്ദേശങ്ങൾ വ്യാജം –എൻഫോഴ്സ്മെൻറ് ആർ.ടി.ഒ
cancel

കോട്ടയം: മോട്ടോർ വാഹനവകുപ്പ് അന്യായമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമെന്ന്​ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പറഞ്ഞു.

കോവിഡ് -പശ്ചാത്തലത്തിൽ മാർച്ച് മുതൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാതിരുന്നത് പുനരാരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച്​ വാഹന പരിശോധന നടത്താൻ ഉതകുന്നതരത്തിൽ ഇ-ചെലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ മോട്ടോർ വാഹനവകുപ്പ് മൂന്നുമാസം മുമ്പ്​ പ്രാവർത്തികമാക്കിയത് മുതൽ വാഹന പരിശോധന കർശനമായി നടന്നുവരുന്നുണ്ട്​.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ ഫോട്ടോ, നിയമലംഘനങ്ങളുടെ ഫോട്ടോ എന്നിവ സഹിതം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പരിശോധന നടത്താം. മുമ്പ്​ തെളിവുകളുടെ അഭാവത്തിൽ കേസ് രജിസ്​റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പല നിയമലംഘനങ്ങളും ഇപ്പോൾ പിടികൂടാൻ സാധിക്കുന്നുണ്ട്.

പുതിയ സംവിധാനം വഴി വാഹനങ്ങളിലെ അനിയന്ത്രിതമായതും അമിതമായതുമായ മോഡിഫിക്കേഷനുകൾക്കെതിരെയും കേ​െസടുക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ ചെയ്തുനൽകുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ്​ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത്​. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് 30 ശതമാനം കമീഷൻ ലഭിക്കുമെന്നത്​ വ്യാജപ്രചാരണമാണ്​. അന്യായമായി പിഴചുമത്തി എന്ന്​ പരാതി ഉണ്ടെങ്കിൽ സമീപിക്കാമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം.തോമസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement RTOVehicle Finefake audio
News Summary - Vehicle Fines: Audio Messages Fake - Enforcement RTO
Next Story