പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന നിരവധി ക്രമക്കേടുകൾ കണ്ടെത്തി
text_fieldsകോട്ടയം: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ നടന്ന വിജിലൻസ് പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
തലയോലപ്പറമ്പ്, കല്ലറ, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്.
കല്ലറ പഞ്ചായത്തിൽ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷകർ സമർപ്പിച്ച് തിരസ്ക്കരിച്ച ഫയലുകളിൽ ഓവർസിയർമാർ മതിയായ സൈറ്റ് പരിശോധന നടത്തുകയോ റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല.
അപേക്ഷകൾ മതിയായ കാരണം കൂടാതെ നിരസിച്ചശേഷം പിന്നീട് അപാകത പരിഹരിക്കാതെ ക്രമവൽക്കരിച്ചുനൽകി.
പെർമിറ്റ് നൽകിയ ശേഷം നിർമിച്ച വാണിജ്യക്കെട്ടിടം കെ.എം.ബി.ആർ. ചട്ടം പാലിക്കാതെ ക്രമവൽക്കരിച്ചു നൽകി. രാവിലെ 11 വരെ എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരായില്ല. ഒാവർസിയറുടെ ഗൂഗിൾ പേ അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് കരാറുകാരുമായും മറ്റും അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ബിൽഡിങ് പെർമിറ്റിനുള്ള ഇ ഫയലുകൾ, കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള ഫയലുകൾ എന്നിവ കെട്ടിക്കിടക്കുന്നു.
വാണിജ്യ കെട്ടിടങ്ങൾക്ക് കെ.എം.ബി.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി കെട്ടിടനമ്പർ അനുവദിച്ചു. തലയോലപ്പറമ്പിൽ ടെൻഡർ രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ല. പെർമിറ്റിൽനിന്ന് വ്യത്യസ്തമായി അനധികൃത നിർമാണം നടത്തി.
മീനച്ചിലിൽ ക്രമവൽക്കരണത്തിന് വന്ന ഒരു കെട്ടിടത്തിന്റെ അപാകത പരിഹരിച്ച് അപേക്ഷിക്കാൻ സെക്രട്ടറി അറിയിച്ചിട്ടും ചെയ്യാത്ത ഉടമസ്ഥനെതിരെ നടപടിയെടുത്തിട്ടില്ല. ദൂര പരിധി ലംഘിച്ച് കെട്ടിട നിർമാണം നടത്തി. പായിപ്പാട് പഞ്ചായത്തിലെ സാങ്കേതിക വിഭാഗം ഓഫിസിലെ ടെൻഡർ രജിസ്റ്ററിൽ പല കോളങ്ങളും അപൂർണമാണെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.