നടക്കാൻ ഒരു വഴിയുമില്ലാതെ ഒരുപറ്റം ഗ്രാമീണർ
text_fieldsതലയാഴം: തലയാഴം പഞ്ചായത്തിെലെ ഉൾഗ്രാമമായ ചെട്ടിക്കരി, ഏഴാം ബ്ലോക്ക് , കല്ലറയിലെ മുണ്ടാർ എന്നിവടങ്ങളിലേക്ക് പോകുന്നവരുടെ ഏകാശ്രയമായ റോഡ് തകർന്ന് ചളിക്കുളമായി.
തോട്ടകം വാക്കേത്തറയിൽനിന്ന് ആരംഭിച്ചുമുണ്ടാറിൽ അവസാനിക്കുന്ന മൂന്നുകിലോമീറ്ററിലധികം ദൂരം വരുന്ന റോഡിെൻറ അരക്കിലോമീറ്ററോളം ദൂരം ചളി നിറഞ്ഞതോടെ കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്. ഇതോടെ പാടശേഖരത്തിനുനടുവിൽ താമസിക്കുന്ന നിർധന കുടുംബങ്ങളുടെ യാത്രാമാർഗമാണ് അടഞ്ഞത്.
തലയാഴം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 40 ഓളം കുടുംബങ്ങളും കല്ലറ മുണ്ടാറിലെ ഏതാനും കുടുംബങ്ങളും ഈ വഴിയെ ആശ്രയിച്ചാണ് പുറം ലോകത്തെത്തുന്നത്.
പൂഴിമണ്ണ് വിരിച്ച റോഡിൽ മഴ കനത്തതോടെ മണ്ണ് ഒഴുകിപ്പോയി കല്ലുകൾ തെളിഞ്ഞു. അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിച്ചാൽ വിമുഖത കാട്ടുകയാണ്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെയടക്കം സമീപിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.