വെള്ളക്കരം അടക്കൽ: 500 രൂപക്ക് മുകളിൽ ഓൺലൈനായി മാത്രം
text_fieldsകോട്ടയം: പി.എച്ച് സബ്ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി കാര്യാലയത്തിന് കീഴിലുള്ള പ്രദേശങ്ങളായ കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികൾ, പഞ്ചായത്ത് പ്രദേശങ്ങളായ കുമരകം, തിരുവാർപ്പ്, അയർക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, പനച്ചിക്കാട്, മണർകാട്, വിജയപുരം, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിലുള്ള കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ വെള്ളക്കരം സമയബന്ധിതമായി അടക്കണം. വാട്ടർ ചാർജ് കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിച്ച് റവന്യൂ റിക്കവറിക്കു ശിപാർശ ചെയ്യും.
ഉപഭോക്താക്കൾ ലെഡ്ജറിൽ ഫോൺ നമ്പർ നിർബന്ധമായി ചേർക്കണം. അതിന് കോട്ടയം പി.എച്ച് സബ് കാര്യാലയത്തിലെ റവന്യൂ കൗണ്ടറിലോ ഓൺലൈനായോ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം. കണക്ഷൻ പോയന്‍റ് മാറ്റുന്നത് ഒഴികെയുള്ള ഉപഭോക്തൃ സേവനങ്ങൾക്ക് etapp എന്ന് ഓൺലൈൻ പോർട്ടൽ മുഖാന്തരം അപേക്ഷിക്കാം.
കണക്ഷൻ പോയന്‍റ് മാറാൻ കേരള വാട്ടർ അതോറിറ്റി കാര്യാലയത്തിൽ നേരിട്ട് അപേക്ഷിക്കണം. ഒരുവർഷം കഴിഞ്ഞ സ്പെഷൽ കണക്ഷനുകളുടെ പുതുക്കൽ ഫീസ് കേരള വാട്ടർ അതോറിറ്റി കാമ്പസിലുള്ള റവന്യൂ കൗണ്ടറിൽ നിർബന്ധമായി അടക്കണം. 2023ൽ ബി.പി.എൽ ആനുകൂല്യം ലഭിക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31 മാർച്ച് ആണ്. അതിനു റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പും ഹാജരാക്കണം.
ഓൺലൈൻ മുഖന്തരവും അപേക്ഷ സമർപ്പിക്കാം. ഗാർഹിക ഉപഭോക്താക്കൾ ഇനി മുതൽ 500 രൂപക്ക് മുകളിലുള്ള വാട്ടർ ചാർജ് ഓൺലൈനായി മാത്രം അടക്കണം. 500 രൂപക്കു താഴെയുള്ള വാട്ടർ ചാർജ് ഓൺലൈൻ ആയോ ഓഫിസ് കാഷ് കൗണ്ടർ വഴിയോ അടക്കാം. ഗാർഹികേതര ഉപഭോക്താക്കളുടെ വാട്ടർ ചാർജ് പൂർണമായി ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.