വെള്ളം കയറിയ നെല്ല് ഇനി താറാവിന് തീറ്റ
text_fieldsമഴയിൽ നനഞ്ഞ് നശിച്ച നെല്ല് താറാവിൻ തീറ്റക്ക് ഉണക്കിയെടുക്കുന്ന കർഷകൻ. കോട്ടയം പറേച്ചാൽ ബൈപാസിൽനിന്നുള്ള ദൃശ്യം – ചിത്രം: ദിലീപ് പുരക്കൽ
–ദിലീപ് പുരക്കൽ
കോട്ടയം: വെള്ളം കയറി നശിച്ച വേളൂർ പാറേച്ചാൽ പാടശേഖരത്തിലെ നെല്ല് താറാവിന് തീറ്റയാകുന്നു. 35 ഏക്കറിൽ കൃഷി ചെയ്ത ഇവിടെ 23 ഏക്കർ നിലത്തെ വിളവെടുപ്പു മാത്രമേ പൂർത്തിയായിരുന്നുള്ളൂ. ബാക്കി പാടശേഖരത്തിലെ നെല്ല് ചെടികൾ മട വീണ് നശിച്ചു. ഇതിനൊപ്പം കൊയ്ത 23 ഏക്കറിലെ നെല്ല് പൂർണമായി സംഭരിക്കാനുമായില്ല.
കൊയ്ത് പാറേച്ചാൽ ബൈപാസിൽ സൂക്ഷിച്ച നെല്ലിൽ 215 ക്വിൻറൽ മില്ലുകാർ ഏെറ്റടുത്തു. അവശേഷിച്ച 100 ക്വിൻറലധികം നെല്ല് റോഡിൽകിടന്ന് വെള്ളം കയറി നശിച്ചു. ഇതാണ് താറാവിന് തീറ്റയാക്കാൻ കർഷകർ ഒരുങ്ങുന്നത്.
മഴ മാറിയതോടെ നശിച്ച നെല്ല് ഉണക്കിയെടുത്ത് താറാവ് തീറ്റയാക്കി നൽകാനാണ് കർഷകർ ഒരുങ്ങുന്നത്. ഇത് ബൈപാസിൽ തെന്നയിട്ട് ഉണക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.