കെ-റെയിൽ: പിണറായിയുടെ വ്യാമോഹം -കെ.എ. ഷഫീഖ്
text_fieldsകോട്ടയം: ജനകീയ സമരങ്ങളെ അടിച്ചമർത്തി കെ-റെയിൽ പദ്ധതി നടപ്പിലാക്കാമെന്നത് പിണറായി സർക്കാറിന്‍റെ വ്യാമോഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്. ഇടതുപക്ഷ സർക്കാറിന്‍റെ ജനദ്രോഹ പദ്ധതികളെ ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് സണ്ണി മാത്യു നയിച്ച കെ-റെയിൽവിരുദ്ധ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം തെങ്ങണയിൽ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം അധ്യക്ഷതവഹിച്ചു. സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനമേറ്റ റോസ്ലിൻ ഫിലിപ്, മകൾ സോമിയ എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി, കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റ് ബൈജു സ്റ്റീഫൻ, സെക്രട്ടറി അൻവർ ബാഷ ,അനീഷ് പാറമ്പുഴ ,പാർട്ടി ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്‍റ് ഷാജുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എ. അനീസുദ്ദീന് സ്വാഗതവും ഷാജഹാൻ യൂനുസ് നന്ദിയും പറഞ്ഞു.
മുളക്കുളത്ത് പാർട്ടി സംസ്ഥാന സമിതിയംഗം പ്രേമ ജി.പിഷാരടി ഫ്ലാഗ്ഓഫ് ചെയ്ത വാഹന പ്രചാരണജാഥ രണ്ടു ദിവസത്തെ പ്രചാരണം പൂർത്തിയാക്കിയാണ് തെങ്ങണയിൽ സമാപിച്ചത്. കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന രക്ഷാധികാരി എം.ടി. തോമസ് ,സംസ്ഥാന ചെയർമാൻ ബാബു രാജ് ,മേഖല ചെയർമാൻ പി.ആർ. ശശികുമാർ ,വി.എം. ജോസഫ് ,ജയകുമാർ തടത്തിൽ ,മോഹനൻ ,തങ്കച്ചൻ എന്നിവർ ജില്ലയിലെ സമരകേന്ദ്രങ്ങളിൽ ജാഥയെ സ്വീകരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കിം ,ജില്ല വൈസ് പ്രസിഡന്‍റ് കെ.കെ.എം. സാദിഖ് ,സെക്രട്ടറി കെ.എച്ച്. ഫൈസൽ, ജില്ല സമിതി അംഗങ്ങളായ എ.കെ. ജയ്മോൾ, അർച്ചന പ്രജിത്, പ്രഫ. അബ്ദുൽ റഷീദ്, ഷാജഹാൻ ആത്രചേരി, യൂസുഫ് ഹിബ, വി.എ. ഹസീബ്, മണ്ഡലം നേതാക്കളായ അബ്ദുസ്സമദ്, മുഹമ്മദ് ഷാഫി, ഷാജഹാൻ യൂനുസ്, ജലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.