മനുഷ്യനെ വിഭജിക്കുന്ന ശ്രമങ്ങെള പ്രതിരോധിക്കാൻ മുന്നിലുണ്ടാകും –കെ.പി.എം.എസ്
text_fieldsകോട്ടയം: മനുഷ്യനെ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് ഇന്ന് മതങ്ങളുടെ പിന്തുണ കിട്ടുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാൻ കെ.പി.എം.എസ് മുന്നിലുണ്ടാകുമെന്നും ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
കെ.പി.എം.എസ് സുവർണ ജൂബിലിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളി എന്ന സ്വത്വബോധമാണ് ഐക്യകേരളത്തെ സൃഷ്ടിച്ചത്. എന്നാൽ, സമൂഹത്തെ മതങ്ങൾ ജീർണതയിലേക്ക് നയിക്കുന്ന ഭയപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധ്രുവീകരണത്തിനെതിെര മതേതരമൂല്യങ്ങൾ ഉയർത്തി പ്രതിരോധം തീർക്കും. നാട് കൈവരിച്ച സാമൂഹികനേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിെര വിട്ടുവീഴ്ചയില്ലാതെ പോരാടും. സഹവർത്തിത്വത്തിലൂടെ സാമൂഹികപുരോഗതിയാണ് കെ.പി.എം.എസ് ലക്ഷ്യമിടുന്നതെന്നും പുന്നല പറഞ്ഞു.
ആശയങ്ങൾക്കും സംവാദങ്ങൾക്കും ഇടനൽകി കേരളത്തിെൻറ പുരോഗമന മതേതര പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന രാഷ്്ട്രീയ നവോത്ഥാനത്തിന് യോജിച്ച പരിശ്രമമുണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സുവർണജൂബിലി ആഘോഷത്തിെൻറ ഭാഗമായി 2022 മാർച്ചിൽ കോഴിക്കോട് കടപ്പുറത്ത് പത്തുലക്ഷം പേരെ പങ്കെടുപ്പിച്ച് സുവർണജൂബിലി സമാപനസംഗമം നടത്തും. ഇതിന് മുന്നോടിയായി 20 ദിവസത്തെ വിളംബര ജാഥ നടത്തുമെന്നും സമ്മേളനത്തിൽ അറിയിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എൽ. രമേശൻ അധ്യക്ഷത വഹിച്ചു. പുന്നല ശ്രീകുമാർ റിപ്പോർട്ടും ട്രഷറർ പി.കെ. രാജൻ കണക്കും അവതരിപ്പിച്ചു. വർക്കിങ് പ്രസിഡൻറ് പി. ജനാർദനൻ പതാക ഉയർത്തി. സെക്രേട്ടറിയറ്റ് അംഗം എ.സനീഷ്കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ സുജാ സതീഷ്, അസി. സെക്രട്ടറിമാരായ സാബു കരിശ്ശേരി, പ്രശോഭ് ഞാവേലി എന്നിവർ സംസാരിച്ചു.
എൽ. രമേശൻ പ്രസിഡൻറ്; പുന്നല ശ്രീകുമാർ ജന. സെക്രട്ടറി
കോട്ടയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന പ്രസിഡൻറായി എൽ. രമേശനെയും ജനറൽ സെക്രട്ടറിയായി പുന്നല ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് സമാപിച്ച സുവർണ ജൂബിലി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മറ്റ് ഭാരവാഹികൾ: ബൈജു കലാശാല (ട്രഷ.), പി. ജനാർദനൻ (വർക്കിങ് പ്രസി.), സാബു കരിശേരി (സംഘടന സെക്ര.), അഡ്വ. എ. സനീഷ് കുമാർ (വൈ.പ്രസി.), പി.വി. ബാബു (വൈ.പ്രസി.), സുജ സതീഷ് (വൈ.പ്രസി.), വി. ശ്രീധരൻ, പ്രശോഭ് ഞാവേലി (അസി.സെക്ര.), അനിൽ ബഞ്ചമിൻപാറ (അസി. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.