കോട്ടയം ജില്ലയിൽ പ്രധാനാധ്യാപകരില്ലാതെ 78 സ്കൂളുകൾ
text_fieldsകോട്ടയം: ജില്ലയിൽ പ്രധാനാധ്യാപകരില്ലാതെ 78 പ്രൈമറി സ്കൂളുകൾ. 75 എൽ.പി സ്കൂളുകളിലും മൂന്ന് യു.പി സ്കൂളുകളിലുമാണ് പ്രധാനാധ്യാപകരില്ലാത്തത്. എന്നാൽ, ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരുടെ എണ്ണത്തിൽ കുറവില്ല. പ്രൈമറി സ്കൂളുകളിലെ അധ്യാപകനിയമനം സംബന്ധിച്ച് കോടതിയിൽ കേസുള്ളതിനാലാണ് നിയമനം ൈവകുന്നത്. നേരത്തേ 50 വയസ്സ് കഴിഞ്ഞവർക്ക് പ്രമോഷൻ വഴി പ്രൈമറി സ്കൂളുകളിൽ പ്രധാനധ്യാപകർ ആകാമായിരുന്നു. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരത്തിൽ പ്രമോഷന് വകുപ്പുതല പരീക്ഷ യോഗ്യത നിര്‍ബന്ധമാക്കി. ഹെഡ്മാസ്റ്റർ നിയമനത്തിനു ചട്ടപ്രകാരമുള്ള യോഗ്യത പരീക്ഷകൾ ജയിച്ച അധ്യാപകരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഹൈേകാടതിവിധിയും.
ഈ നിയമം നടപ്പാക്കുമ്പോള്‍ യോഗ്യതയില്ലാത്ത പലരും പുറത്തുപോകേണ്ടിവരും. ഇതിെനതിരെ ഒരുവിഭാഗം അധ്യാപകർ നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹെഡ്മാസ്റ്റര് നിയമനം നടക്കാത്തതിനാല്‍ രണ്ടുവര്‍ഷത്തോളമായി സ്കൂളിലെ മുതിർന്ന അധ്യാപകര്‍ക്കാണ് ചുമതല. ഇതിനൊപ്പം പഠനംകൂടിയാകുേമ്പാൾ ഇവർക്ക് അധികഭാരമാണ്. അകലക്കുന്നം പഞ്ചായത്തിൽ രണ്ടു എൽ.പി സ്കൂളാണുള്ളത് മറ്റക്കര എൽ.പി സ്കൂളും അകലക്കുന്നം എൽ.പി സ്കൂളും. രണ്ടിടത്തും പ്രധാനാധ്യാപകർ സ്ഥലംമാറ്റം കിട്ടി പോയിട്ട് രണ്ടുവർഷമായി. മറ്റ് അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ അനുമതിനൽകിയതോടെ അതിെൻറ തിരക്കിലാണ് അധികൃതർ.
നവംബർ ഒന്നിന് അധ്യയനം തുടങ്ങുേമ്പാഴേക്കും അധ്യാപകർ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂളുകളിൽ ശുചീകരണം പുരോഗമിക്കുന്നു. െകട്ടിടങ്ങളുടെ അവസസ്ഥയും പരിശോധിക്കുന്നുണ്ട്. നിലവിൽ ഉരുൾപൊട്ടലുണ്ടായ കാഞ്ഞിരപ്പള്ളി മേഖലയിൽ ഒരു സ്കൂളിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഭിത്തി തകർന്നതായാണ് റിപ്പോർട്ട്.
അതുകൊണ്ട് കുട്ടികളെ ഇരുത്തുന്നത് അപകടഭീഷണിയാണ്. ജനപ്രതിനിധികളുെട സഹായത്തോടെ മറ്റൊരു സംവിധാനം കണ്ടെത്താൻ നിർദേശം നൽകി. കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മൂന്നു സ്കൂളുകളും കടുത്തുരുത്തിയിൽ ഒരു സ്കൂളിനും ഫിറ്റ്നെസ് ഇല്ലാത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് ബദൽ സൗകര്യം കണ്ടെത്തും. അതേസമയം, ഓരോ സ്കൂളുകളിലും ഓരോ ഡോക്ടർ വേണമെന്ന ഉത്തരവ് വന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യവകുപ്പും തേദ്ദശ സ്ഥാപനങ്ങളുമായി ചേർന്നാണ് ഇതിെൻറ നടപടി പൂർത്തീകരിക്കേണ്ടത്.
പ്രൈമറി ഹെൽത്ത് സെൻററുകളിലെ ഡോക്ടർമാർക്ക് ഒാരോ സ്കൂളിെൻറയും ചുമതല നൽകുകയാവും ചെയ്യുക. നിലവിൽ ഓരോ സ്കൂളുകളിലും നോഡൽ ടീച്ചറെ നിയമിക്കാനും കുട്ടികളുടെ ആരോഗ്യകാര്യങ്ങളുെട ചുമതല നൽകാനുമാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുജയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.