എച്ച്.എൻ.എൽ ടെൻഡറിൽ അട്ടിമറിയെന്ന് തൊഴിലാളികൾ
text_fieldsകോട്ടയം: കേന്ദ്രപൊതുമേഖല സ്ഥാപനമായ എച്ച്.എൻ.എൽ. ടെൻഡറിൽ അട്ടിമറി ആരോപിച്ച് തൊഴിലാളികൾ. ടെൻഡർ സമർപ്പിക്കേണ്ട അവസാന സമയം വരെ സർക്കാറിനുവേണ്ടി കിൻഫ്ര മാത്രമാണ് ടെൻഡർ നൽകിയിരുന്നത്. എന്നാൽ, പിന്നീട് സ്വകാര്യകമ്പനികൂടി ടെൻഡർ നൽകിയതായി തൊഴിലാളി നേതാക്കളെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് കിൻഫ്രയും എച്ച്.എൻ.എല്ലിലെ ട്രേഡ് യൂനിയനുകളും െറസല്യൂഷൻ പ്രഫഷനലിനും ക്രെഡിറ്റേഴ്സ് കമ്മിറ്റിക്കും കത്തയച്ചു. ആഗസ്റ്റ് 25 ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇത് ഈ മാസം ഏഴുവരെ നീട്ടികൊടുത്തു.
ഏഴിന് 3.20നാണ് കിൻഫ്ര ടെൻഡർ സമർപ്പിച്ചത്. വൈകീട്ട് 5.15ഓടെ കിൻഫ്ര മാത്രമേ ടെൻഡറിൽ ഉള്ളൂവെന്ന് അറിയിച്ചതായി തൊഴിലാളി നേതാക്കൾ പറയുന്നു. പിറ്റേദിവസം രാവിലെ 10.30ന് തുടർപ്രവർത്തനങ്ങൾ ആരായാൻ വിളിച്ചപ്പോഴാണ് സൺ പേപ്പർ കമ്പനികൂടി ടെൻഡറിൽ പങ്കെടുത്തതായി അറിയിച്ചത്. കമ്പനി സംസ്ഥാന സർക്കാറിന് ലഭിക്കുന്നതിനെതിരെ ചരടുവലി നടന്നതായാണ് തൊഴിലാളികളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.