കിണറ്റിലകപ്പെട്ട യുവാവിനെ രക്ഷിച്ചു
text_fieldsചാമംപതാലിൽ കിണറിൽ അകപ്പെട്ട യുവാവിനെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിക്കുന്നു
ചാമംതാൽ: കിണറ്റിലകപ്പെട്ട യുവാവിനെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ചാമംപതാൽ സ്വദേശി സാമാണ് (25) വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീടിന് സമീപത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. 25 അടിയിലേറെ ആഴമുള്ള കിണറായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബഹളം വച്ച് കിണറിന് സമീപമുണ്ടായിരുന്നവരെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരും വീട്ടുടമ ഇടയകുളത്ത് സോമനും സ്ഥലത്തെത്തി. പാമ്പാടിയിൽ നിന്നെത്തിയ അഗ്നിശമന സേന വടവും നെറ്റും ഉപയോഗിച്ച് യുവാവിനെ കരക്കെത്തിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ എസ്.എൻ. സുരേഷ് കുമാർ, സീനിയർ ഫയർ ഓഫിസർ വി.എസ്. അഭിലാഷ് കുമാർ, ഫയർ ഓഫിസർമാരായ ആർ. രഞ്ജു, കെ.ആർ. അർജുൻ, സി. നിഖിൽ, ഫയർ ഡ്രൈവർമാരായ വി.വി. ഹരീഷ് മോൻ, ബിൻറു ആൻറണി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.