മുറ്റത്തുനിന്ന വീട്ടമ്മയുടെ മാല കവർന്ന പ്രതി പിടിയിൽ
text_fieldsകടുത്തുരുത്തി: മുറ്റത്തുനിന്ന വീട്ടമ്മയുടെ രണ്ടരപ്പവെൻറ മാല കവർന്ന ശേഷം രക്ഷപ്പെട്ട പ്രതിയെ പത്താംദിവസം പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പ്ലാക്കൂഴി വീട്ടിൽ ജയകൃഷ്ണനെയാണ് (23) കടുത്തുരുത്തി പൊലീസ് സംഘം പിടികൂടിയത്. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട് ജയകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു.
മാഞ്ഞൂർ അയ്യൻകോവിൽ അമ്പലത്തിനു സമീപം ശിവമന്ദിരം വീട്ടിൽ രഘുനാഥെൻറ ഭാര്യ സതീദേവിയുടെ (51) സ്വർണമാലയാണ് പ്രതി കവർന്നത്. കഴിഞ്ഞ 22ന് വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിനുശേഷം വീട്ടിലേക്ക് കയറുകയായിരുന്നു സതീദേവി.
ഈ സമയം ബൈക്കിൽ പിന്നാലെ എത്തിയ പ്രതി, ഇവരുടെ കഴുത്തിൽക്കിടന്ന മാല മോഷ്ടിക്കുകയായിരുന്നു.
സി.ഐ പി.എസ്. ബിനു, എസ്.ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിെൻറയും വിവിധ സ്ഥലങ്ങളിൽനിന്നുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള പരിശോധനയെതുടർന്നാണ് മുമ്പ് നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ ജയകൃഷ്ണനിലേക്ക് അന്വേഷണം എത്തിയത്.
ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കം ശേഖരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവദിവസം കടുത്തുരുത്തിയിലും പരിസരത്തുമുണ്ടായിരുന്നതായി കണ്ടെത്തി.
ഗ്രേഡ് എസ്.ഐ സജി, എ.എസ്.ഐമാരായ രാംദാസ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മണർകാട് പൊലീസ് സ്റ്റേഷനിൽ മൂന്നു മാല മോഷണക്കേസുകളും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ടു മാല മോഷണക്കേസുകളും ഗാന്ധിനഗർ, അയർക്കുന്നം സ്‌റ്റേഷനുകളിൽ ഓരോ മാല മോഷണക്കേസും ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയിൽ
ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.