ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന്: യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsകോട്ടയം: ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ. ഏറ്റുമാനൂരിൽനിന്നെത്തിയ പ്രവർത്തകർ കോട്ടയം ഡി.സി.സി ഓഫിസിന് മുന്നിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിച്ചത്. ജോസഫ് വിഭാഗത്തിനെതിരെയും ഇവർ രൂക്ഷവിമർശനം ഉന്നയിച്ചു. ഒരുകാരണവശാലും എറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകരുതെന്നും അവിടെ കാര്യമായ പ്രവർത്തകർപോലും അവർക്കിെല്ലന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കഴിഞ്ഞദിവസം ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. മണ്ഡലത്തില് ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലെന്ന് പ്രമേയത്തിലുണ്ട്. പ്രതിഷേധം ശക്തമായതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം നേതാക്കൾ ഫോണിൽ ബന്ധപ്പെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു. സീറ്റ് ചർച്ച പൂർത്തിയായിട്ടിെല്ലന്നും ചർച്ചകൾ തുടരുകയാണെന്നും നേതാക്കൾ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങി.
യു.ഡി.എഫ് ധാരണയനുസരിച്ച് നടക്കുന്ന തീരുമാനങ്ങൾക്കെതിരെ ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നതിെല അതൃപ്തി ജോസഫ് വിഭാഗം നേതാക്കൾ ഡി.സി.സി നേതൃത്വത്തെ അറിയിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജയിംസ് തോമസ്, മനു ജോൺ, ടോമിൻ തെക്കേടം, റൂബി ചാക്കോ, സോണി മണിയങ്കരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതിനിടെ ഒരു ഓൺലൈൻ മാധ്യമത്തിലെ വാർത്തയുടെ പേരിൽ പ്രതിഷേധക്കാരിൽ ചിലർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. ഡി.സി.സി ഒാഫിസിന് മുന്നിലായിരുന്നു കൈയേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.