കരുനാഗപ്പള്ളിയിൽ മത്സ്യവിൽപനക്കാരിക്കും തൊഴിലാളികൾക്കും കോവിഡ്
text_fieldsകരുനാഗപ്പള്ളി: ആശങ്ക സൃഷ്ടിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ കോവിഡ്. കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായുള്ള സർക്കാർ ഗോഡൗണുകളിലെ തൊഴിലാളികളെ പരിശോധിച്ചതിൽ 24 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. തൊടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിവിധ ഗോഡൗണുകളിലെ തൊഴിലാളികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 19 പേരും തൊടിയൂർ പഞ്ചായത്ത് നിവാസികളാണ്.
അഞ്ച് പേർ കരുനാഗപ്പള്ളിയുടെ വിവിധ പഞ്ചായത്തുകളിലുള്ളവരാണ്. തൊഴിലാളികളിൽ വ്യാപകമായി രോഗം റിപ്പോർട്ട് ചെയ്തതോടെ ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരുകയാണ്. ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലാക്കി. വരും ദിവസങ്ങളിൽ മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കുലശേഖരപുരം പഞ്ചായത്തിലെ പുതിയകാവ് മാർക്കറ്റിൽ മത്സ്യക്കച്ചവടത്തിനെത്തിയ തൊടിയൂർ സ്വദേശിയായ സ്ത്രീക്ക് കോവിഡ് പോസിറ്റിവായി. ഇതോടെ വ്യാഴാഴ്ച കുലശേഖരപുരത്ത് മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മത്സ്യത്തൊഴിലാളിക്ക് രോഗം ബാധിച്ചതോടെ മുഴുവൻ മത്സ്യത്തൊഴിലാളികളെയും ശനിയാഴ്ച പരിശോധനക്ക് വിധേയമാക്കുമെന്നും തുടർന്നുമാത്രേമ മത്സ്യക്കച്ചവടം അനുവദിക്കൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു. മൂന്നാം വാർഡിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ പറഞ്ഞു. മരണപ്പെട്ടയാളുമായി സമ്പർക്കത്തിലായവരെയും ശനിയാഴ്ച പരിശോധനക്ക് വിധേയമാക്കും.
ആലപ്പാട് പഞ്ചായത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ രണ്ട് പേർക്ക് രോഗം കണ്ടെത്തി. നാല്, 10 വാർഡ് നിവാസികളായ മത്സ്യത്തൊഴിലാളിയും മറ്റൊരു സ്ത്രീയുമാണ് രോഗബാധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.