Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേളകത്ത് ​േജ്യഷ്ഠൻ...

കേളകത്ത് ​േജ്യഷ്ഠൻ അനുജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
കേളകം: മദ്യപിച്ചുണ്ടായ തർക്കത്തിൽ ജ്യേഷ്ഠൻ അനുജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കേളകം വെണ്ടേക്കുംചാലിൽ പള്ളിപ്പാട്ട് രവീന്ദ്രന്റെ മകൻ അഭിനേഷ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ സഹോദരൻ അഖിലേഷിനെ (33) കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നരക്ക് ശേഷം കേളകം കമ്പിപ്പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മരിച്ച അഭിനേഷ് മദ്യപിച്ച് വീട്ടിലെത്തി പതിവായി കുഴപ്പങ്ങളുണ്ടാക്കാറുണ്ടെന്നും ജ്യേഷ്ഠനുമായി വഴക്കിടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. കേളകം ഇൻസ്പെക്ടർ എ. അജയ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Dead Abhinesh, Akhilesh ccused
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story